Publish Date: Tue, 09 Jan 2018 (16:33 IST)
Updated Date: Tue, 09 Jan 2018 (16:56 IST)
ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം യുവതി കാമുകനോടൊപ്പം ഒളിച്ചോടി. രാജസ്ഥാനിലെ ചിഡാവ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ചിഡാവയിലെ കിഷോര്‍പുര സ്വദേശിനിയായ മനീഷ എന്ന യുവതിയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം കാമുകനോടൊപ്പം ഒളിച്ചോടിയത്.
ഏറെക്കാലമായി ദുബായില്‍ ജോലി ചെയ്യുകയായിരുന്ന മനീഷയുടെ ഭര്‍ത്താവിനെ കഴിഞ്ഞയാഴ്ചയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്. ഭര്‍ത്താവ് ദുബായില്‍ ജോലി ചെയ്തിരുന്ന സമയത്ത് വീട്ടിലെ ഡ്രൈവറുമായി യുവതി പ്രണയത്തിലാകുകയായിരുന്നു. തുടര്‍ന്ന് മൂന്നുമാസം മുമ്പ് ഇവര്‍ ഡ്രൈവറോടൊപ്പം പോകുകയും ചെയ്തു.
എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരെ പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കാമുകനെതിരെ കേസെടുത്തിരുന്നു. ഇതിനുള്ള പ്രതികാരമായാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. യുവാവിന്റെ വീട്ടുകാരുടെ പരാതിയില്‍ കാമുകനും യുവതിക്കുമെതിരെ കേസെടുത്തു. ഇരുവര്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
സജിത്ത്
Publish Date: Tue, 09 Jan 2018 (16:33 IST)
Updated Date: Tue, 09 Jan 2018 (16:56 IST)