Webdunia - Bharat's app for daily news and videos

Install App

അഭിമന്യുവിന്റെ കൊലപാതകം; ആദ്യ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

അഭിമന്യുവിന്റെ കൊലപാതകം; ആദ്യ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

Webdunia
തിങ്കള്‍, 24 സെപ്‌റ്റംബര്‍ 2018 (08:51 IST)
മഹാരാജാസ‌് കോളേജിലെ എസ‌്‌എഫ‌്‌ഐ നേതാവ‌് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ ക്യാംപസ് ഫ്രണ്ട‌്, എസ‌്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട‌് പ്രവര്‍ത്തകരായ 16 പേര്‍ക്കെതിരെയാണ‌് ആദ്യഘട്ടത്തില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ‌്റ്റ‌് ക്ലാസ‌് രണ്ടാം കോടതിയില്‍ കുറ്റപത്രം നല്‍കുന്നത‌്.
 
ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവരെയും പ്രതികളെ സഹായിച്ചവരെയും ചേര്‍ത്തു രണ്ടാം കുറ്റപത്രം പിന്നീടു നല്‍കാനാണു പൊലീസിന്‍റെ നീക്കം. ഒന്നാം പ്രതി ജെ ഐ മുഹമ്മദ് രണ്ടാംപ്രതി ആരിഫ് ബിന്‍ സലീം എന്നിവര്‍ ഉള്‍പ്പെടെ 16 പേരാണ് ആദ്യ കുറ്റപത്രത്തിൽ പ്രതികളായുള്ളവർ. കൊലപാതകം, കൊലപാതക ശ്രമം, ഗൂഡാലോചന, സംഘംചേരൽ‍, ആയുധം കൈവശം വെക്കൽ‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
 
അതേസമയം, ഏഴ് പേര്‍ ഇനിയും പിടിയിലാകാനുണ്ട്. ഇവര്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഇവര്‍ പിടിയിലാകുന്നതോടെ ഇവരെ കൂടി ഉള്‍പ്പെടുത്തി അനുബന്ധ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാറ്റാ പേടി മാത്രമോ?, അതോ അടിവേര് ഇളകുന്നുണ്ടോ?, മന്ത്രിസഭയിൽ പുനസംഘടനയ്ക്കൊരുങ്ങി ബിജെപി, സമഗ്രമാറ്റം വന്നേക്കാം

എൻടിഎ അടിമുടി പരിഷ്കരിക്കുന്നു, പരീക്ഷാസംഘത്തിൽ നിന്നുള്ള 600 വിദഗ്ധരെ ഒഴിവാക്കി, പുതിയ വിദഗ്ധരെ നിയമിച്ചു

പാലായിൽ ഭരണം പിടിച്ച് എൽഡിഎഫ്; യുഡിഎഫ് സ്ഥാനാർഥി തോറ്റു

ഇടത്, സിജെപി പാർട്ടികൾ സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ വിദ്യാർഥികളെ വിലക്കി വിജയ് സർക്കാർ, ഉത്തരവ് മണിക്കൂറുകൾക്കുള്ളിൽ പിൻവലിച്ചു

അടുത്ത ലേഖനം
Show comments