Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സതീശനിസം' മടുത്തു; മുതിർന്ന നേതാക്കൾ ഹൈക്കമാൻഡിലേക്ക്, സണ്ണി ജോസഫ് കടുത്ത അതൃപ്തിയിൽ

VD Satheesan, Adoor Prakash, KC Venugopal, Adoor Prakash, Congress, VD Satheesan Adoor Prakash, KC Venugopal
VD Satheesan and Adoor Prakash

വി.ഡി.സതീശന്റെ ഒറ്റയാൾ ഭരണത്തിൽ മടുത്ത് മറ്റു മന്ത്രിമാർ. മുഖ്യമന്ത്രി എല്ലാ വകുപ്പിലും ഇടപെടുന്നത് ഭരണം താളംതെറ്റിക്കുന്നതായി മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് പരാതിയുണ്ട്. ചില നേതാക്കൾ രഹസ്യമായി ഹൈക്കമാൻഡിനോട് സതീശനെതിരെ പരാതിപ്പെട്ടു. 
 
മടുത്ത് സണ്ണി ജോസഫ് 
 
കെപിസിസി അധ്യക്ഷൻ കൂടിയായ തന്നെ പൂർണമായി അവഗണിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നാണ് സണ്ണി ജോസഫിന്റെ പരാതി. ജിഎൻഎ വൈദ്യുതി കരാറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ സണ്ണി ജോസഫ് കടുപ്പിച്ചത് ഏറെനാളായുള്ള അതൃപ്തിയുടെ പരസ്യ പ്രകടനമാണ്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോട് സണ്ണി ജോസഫ് മുഖ്യമന്ത്രിയുടെ 'ഒറ്റയാൾ ഭരണ'ത്തിനെതിരെ പരാതിപ്പെടാൻ സാധ്യതയുണ്ട്. കെ.സി.വേണുഗോപാലിനോട് ഇതേ കുറിച്ച് സണ്ണി ജോസഫ് ആശയവിനിമയം നടത്തി. 
 
ഹൈക്കമാൻഡിനും അതൃപ്തി 
 
വി.ഡി.സതീശന്റെ ഭരണത്തിൽ ഹൈക്കമാൻഡിനും കടുത്ത അതൃപ്തിയുണ്ട്. സതീശൻ മറ്റു മന്ത്രിമാരെ അവഗണിക്കുന്നത് ശരിയല്ലെന്നാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറയുന്നത്. കെ.സി.വേണുഗോപാൽ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എന്നിവർ ഇതിനോടകം സതീശനെതിരെ രാഹുൽ ഗാന്ധിയെ അതൃപ്തി അറിയിച്ചു കഴിഞ്ഞു. ബോർഡ്, കോർപറേഷൻ നിയമനങ്ങൾ ഇപ്പോൾ നടത്തേണ്ടതില്ലെന്ന് രാഹുൽ ഗാന്ധിയാണ് നിർദേശിച്ചത്. സതീശൻ തന്നെ അനുകൂലിക്കുന്നവരെ നിയമിക്കാനുള്ള സാധ്യത മുന്നിൽകണ്ടാണ് രാഹുൽ ഗാന്ധിയുടെ ഇടപെടൽ. 
 
അടൂർ പ്രകാശിനൊപ്പം കെസി 
 
മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ടിരുന്ന കെ.സി.വേണുഗോപാൽ അടൂർ പ്രകാശിനെ ഒപ്പം കൂട്ടിയിരിക്കുകയാണ്. സതീശനെതിരെ പരസ്യ വിമർശനങ്ങൾ നടത്താൻ വേണുഗോപാൽ അടൂർ പ്രകാശിന് അനുമതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായി ഇനിയൊരു ചർച്ചയ്ക്കില്ലെന്നാണ് അടൂർ പ്രകാശിന്റെ നിലപാട്. വരും ദിവസങ്ങളിൽ ഈ അഭിപ്രായ ഭിന്നത കൂടുതൽ രൂക്ഷമാകുകയും കോൺഗ്രസിൽ വലിയ പൊട്ടിത്തെറികൾ ഉണ്ടാകുകയും ചെയ്‌തേക്കാം. Also Read: ഖജനാവ് പൊടിപൊടിക്കാൻ സതീശൻ; മന്ത്രിമാർക്ക് പുത്തൻ കാറുകൾ വാങ്ങാൻ 10 കോടി !

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഖജനാവ് പൊടിപൊടിക്കാൻ സതീശൻ; മന്ത്രിമാർക്ക് പുത്തൻ കാറുകൾ വാങ്ങാൻ 10 കോടി !