Monsoon Rain : പെയ്ത 388.3 മില്ലീമീറ്റർ മാത്രം, കേരളത്തിൽ തുലാമഴയിൽ 21 ശതമാനത്തിൻ്റെ കുറവ്

അഭിറാം മനോഹർ
വ്യാഴം, 1 ജനുവരി 2026 (08:46 IST)
2025ല്‍ സംസ്ഥാനത്ത് ലഭിച്ച തുലാവര്‍ഷ മഴയില്‍ 21 ശതമാനത്തിന്റെ കുറവെന്ന് കണക്കുകള്‍. 491.9 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട ഇടത്ത് ഇത്തവണ ലഭിച്ചത് 388.3 മില്ലി മീറ്റര്‍ മഴ മാത്രമാണ്. കാലവര്‍ഷ കണക്കിലും 13 ശതമാനത്തിന്റെ കുറവാണ് ഈ വര്‍ഷമുണ്ടായത്.
 
തുലാവര്‍ഷത്തില്‍ ഇത്തവണ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കോട്ടയത്താണ്(550 മില്ലിമീറ്റര്‍) . മഴയില്‍ 4 ശതമാനത്തിന്റെ മാത്രം കുറവാണുണ്ടായത്. വയനാട് ലഭിച്ചത് 252 മില്ലിമീറ്റര്‍ 22 ശതമാനത്തിന്റെ കുറവ്. എല്ലാ ജില്ലകളിലും സാധാരണ ലഭിക്കേണ്ട മഴയിലും കുറവാണ് ലഭിച്ചത്. ഒക്ടോബര്‍ മാസത്തില്‍ 10 ശതമാനം കുറവ് മഴയും നവംബറില്‍ 42 ശതമാനവും ഡിസംബറില്‍ 28 ശതമാനവും കുറവാണ് ലഭിച്ചത്. 2024ല്‍ തുലാമഴയില്‍ ഒരു ശതമാനത്തിന്റെ മാത്രം കുറവാണുണ്ടായത്. ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ വരെ നീളുന്നതാണ് തുലാവര്‍ഷം.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

പസഫിക് സമുദ്രത്തില്‍ എല്‍ നിനോ എത്തി

കനത്ത മഴയില്‍ മരം റോഡിലേക്ക് വീണ് ഗതാഗതം സ്തംഭിച്ചു; ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗി മരിച്ചു

നീറ്റിന് പുതിയ മാറ്റങ്ങള്‍ വരുത്തി എന്‍ടിഎ, പരീക്ഷാ ദൈര്‍ഘ്യം 3.15 മണിക്കൂറും റഫ് വര്‍ക്കിന് നാല് പേജും

കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം ഈ അധ്യയന വര്‍ഷം നടപ്പിലാക്കുമെന്ന് മന്ത്രി റോജി എം. ജോണ്‍

പാർട്ടിയെ ദുർബലപ്പെടുത്തിയവരെ സംരക്ഷിക്കുന്ന നിലപാട്, എപ്പോൾ തിരുത്തും?, സിപിഎം റിപ്പോർട്ടിൽ കീഴ്ഘടകങ്ങൾ അതൃപ്തിയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments