Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി പിറന്നാൾ മറന്നെന്ന് പറയാനാവില്ല, വാട്സാപ്പിൽ ബർത്ത്ഡേ നോട്ടിഫിക്കേഷൻ ഫീച്ചർ

whatsapp
സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ പിറന്നാള്‍ മറന്നുപോകുന്നവര്‍ക്ക് ആശ്വാസമാകുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സാപ്പ്. സേവ് ചെയ്തിരിക്കുന്ന കോണ്ടാക്റ്റുകളുടെ ജന്മദിനം ഓര്‍മിപ്പിക്കുന്ന ബര്‍ത്ത്‌ഡേ നോട്ടിഫിക്കേഷന്‍ സംവിധാനമാണ് കമ്പനി പരീക്ഷിക്കുന്നത്. ആന്‍ഡ്രോയ്ഡ് ബീറ്റ പതിപ്പിലുള്ള ഫീച്ചര്‍ വൈകാതെ തന്നെ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.
 
വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം വാട്‌സാപ്പില്‍ ബര്‍ത്ത്‌ഡേയ്‌സ് എന്ന പേരില്‍ പ്രത്യേക ഫീച്ചര്‍ അവതരിപ്പിക്കാനാണ് വാട്‌സാപ്പിന്റെ പദ്ധതി. ഇതിലൂടെ ഉപയോക്താവിന്റെ കോണ്ടാക്റ്റ് ലിസ്റ്റിലുള്ളവരുടെ വരാനിരിക്കുന്ന ജന്മദിനങ്ങള്‍ ഒരിടത്ത് തന്നെ കാണാനാകും. പിറന്നാള്‍ ഓര്‍ത്തെടുക്കാന്‍ ഇതോടെ മറ്റ് ആപ്പുകളെയോ കലണ്ടറുകളെയോ ആശ്രയിക്കേണ്ടതില്ല. ഉപയോക്താക്കളെ നോട്ടിഫിക്കേഷന്‍ അയച്ച് വാട്‌സാപ്പ് ഓര്‍മിപ്പിക്കും.
 
ബന്ധപ്പെട്ട ഉപയോക്താവ് തന്റെ ജനനതീയതി വാട്‌സാപ്പിന് നല്‍കിയിട്ടുണ്ടെങ്കില്‍ മാത്രമെ അവരുടെ ജന്മദിനം ബര്‍ത്ത്‌ഡേയ്‌സ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുകയോ നോട്ടിഫിക്കേഷന്‍ ലഭിക്കുകയോ ചെയ്യു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൂമല ഡാം തുറന്നു; ജാഗ്രത പാലിക്കുക