ഡേറ്റകൾ ചോർന്നേക്കാം, വാട്ട്സ് ആപ്പ് വീഡിയോകളിലൂടെ വൈറസുകൾ പ്രചരിക്കുന്നു, ഉടൻ അപ്ഡേറ്റ് ചെയ്യാൻ നിർദേശം !

Webdunia
ബുധന്‍, 20 നവം‌ബര്‍ 2019 (17:24 IST)
അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ വിവാദമായി മാറിയ പെഗസസ് മാൽവെയർ ആക്രമണത്തിന് പിന്നാലെ വാട്ട്സ് ആപ്പിൽ വീണ്ടും ഗുരുതര സുരക്ഷാ വീഴ്ച. വാട്ട്സ് ആപ്പ് വിഡിയോകൾ വഴി സ്മർട്ട്‌ഫോണുകളുടെ നിയന്ത്രണം കൈക്കലാക്കാൻ സാധിക്കുന്ന തരത്തിലുള്ള വൈറസുകളാണ് ഇപ്പോൾ പ്രചരിക്കുന്നത്.
 
വാട്ട്സ് ആപ്പിലൂടെ കടന്നുകയറി ഡേറ്റകൾ കൈക്കലാക്കാൻ സാധിക്കുന്ന, റിമോർട്ട് കോഡ് എക്സിക്യൂഷൻ, ഡിനയൽ ഓഫ് സർവീസ്, എന്നീ പ്രോഗ്രാമുകളാണ് വാട്ട്സ് ആപ്പ് വീഡിയോകൾ വഴി സ്മാർട്ട് ഫോണുകളിലേക്ക് നുഴഞ്ഞുകയറുന്നത്. എംപി4 എക്സ്റ്റെൻഷനിലുള്ള വീഡിയോകളിലൂടെയാണ് പ്രധാനമായും വൈറസുകൾ പ്രചരിക്കുന്നത്.   
    
ഉടൻ തന്നെ വാട്ട്സ് ആപ്പ് അപ്ഡേറ്റ് ചെയ്യാൻ അധികൃതർ നിർദേശ നൽകിക്കഴിഞ്ഞു. വാട്ട്സ് ആപ്പിൽ ഓട്ടോ ഡൗൺലോഡ് സംവിധാനം തൽക്കാലത്തേക്ക് ഓഫ് ആക്കാനും, അപരിചിത നമ്പരുകളിലൂടെ വരുന്ന വീഡിയോകൾ ദൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കണം എന്നും വാട്ട്സ് ആപ്പ് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

നവകേരള യാത്രയ്ക്കിടെയുണ്ടായ മര്‍ദ്ദന സംഭവത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം: സിജെപി സമരത്തിന് പിന്തുണയുമായി സുപ്രീം കോടതി അഭിഭാഷകര്‍

ഡൽഹി പ്രതിഷേധത്തിനിടെ ഗുരുതരമായി പരുക്കേറ്റ സാക്ഷി മരിച്ചിട്ടില്ല; വ്യാജപ്രചരണം

'സ്വാര്‍ത്ഥ താല്‍പ്പര്യക്കാരുടെ കെണിയില്‍ വീഴരുത്'; നീറ്റ് പ്രതിഷേധക്കാരോട് രാജീവ് ചന്ദ്രശേഖര്‍

ഗള്‍ഫിലെ സിഐഎ താവളങ്ങള്‍ക്ക് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം, റഷ്യയ്ക്ക് പങ്കുണ്ടോ എന്ന സംശയത്തില്‍ യുഎസ്

അടുത്ത ലേഖനം
Show comments