വെറും 5,999 രൂപക്ക് മികച്ച എൻ‌ട്രി ലെവൽ സ്മാർട്ട്ഫോണുമായി റിയൽമി, റിയൽമി C2വിന്റെ സവിശേഷതകൾ ഇങ്ങനെ !

Webdunia
തിങ്കള്‍, 22 ഏപ്രില്‍ 2019 (15:45 IST)
കുറഞ്ഞവിലക്ക് മികച്ച എൻ‌ട്രി ലെവൽ സ്മാർട്ട്ഫോണിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഓപ്പോയുടെ ഉപ ബ്രാൻഡായ റിയൽമി. റിയൽമി C2 നേരത്തെ കമ്പനി വിപണിയിൽ അവതരിപ്പിച്ച റിയൽമി C1ന്റെ അപ്ഡേറ്റഡ് മോഡലാണ്. മെയ് 15ന് ഫ്ലിപ്കാർട്ടിലൂടെയും റിയൽമി ഡോട്കോമിലൂടെയും ഫോൺ വിൽപ്പനക്കെത്തും. 
 
6.1 ഇഞ്ച് എച്ച് ഡി പ്ലസ് ഡ്യുഡ്രോപ്സ് നോച്ച് ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്. ഗൊറില്ല ഗ്ലാസ് 3യുടെ സംരക്ഷണത്തോടെയാണ് ഫോണിന്റെ ഡിസ്‌പ്ലേയിൽ ഒരുക്കിയിരിക്കുന്നു. 2 ജി ബി റാം 16 ജി ബി സ്റ്റോറേജ്, 3ജി ബി റാം 32ജി ബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയനുകളായാണ് റിയൽമി C2 വിപണിൽ എത്തുക.
 
ബേസ് വേരിയന്റിന് 5,999 രൂപയും, 3 ജി ബി റാം വേരിയന്റിന് 7,999 രൂപയുമാണ് ഇന്ത്യൻ വിപണിയിലെ വില.13 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും, 2 മെഗാപിക്സലിന്റെ സെക്കൻഡറി ഡെപ്ത് സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറകളാണ് C2വിൽ ഉള്ളത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്കനോളജിയിലുള്ള 5 മെഗാപിക്സൽ സെൽഫി ക്യാമറ ഫോണിൽ ഒരുക്കിയിരിക്കുന്നു.
 
മീഡിയടെക്കിന്റെ ഹീലിയോ പി22 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 9 പൈ അടിസ്ഥാനപ്പെടുത്തിയുള്ള കളർ ഒ എസ് 6സിലാണ് ഫോൺ പ്രവർത്തിക്കുക. ഫിംഗർ പ്രിന്റ് അൺലോക്കിംഗ്  ഫോണിൽ ഉണ്ടാകില്ല. പകരം ഫേഷ്യൽ അൺലോക്കിംഗാണ് C2വിൽ ഒരുക്കിയിരിക്കുന്നത്. 4000 എം എ എച്ചാണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

Breaking News: മദ്യകമ്പനിയായ ബക്കാർഡിക്കായി ദ്രുതവേഗ നടപടി; മുഖ്യമന്ത്രി വിവാദത്തിൽ

യുഎസ് ഇറാന്റെ എണ്ണ ഉപരോധം ഭാഗികമായി പിന്‍വലിച്ചു

മദ്യനികുതിയിലെ ഇളവ് ബക്കാർഡിക്ക് വേണ്ടി, നടന്നത് വൻ അഴിമതിയെന്ന് പിണറായി വിജയൻ

നീറ്റിൽ വെട്ടിയ ടെലഗ്രാം പ്ലേസ്റ്റോറിൽ തിരിച്ചെത്തി

കൊച്ചി അങ്കണവാടിയില്‍ കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപികയുടെ 20 വയസ്സുള്ള മകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments