Daily Horoscope
✕

64 മെഗാപിക്സൽ ക്വാഡ് ക്യാമറ, സ്നാപ്ഡ്രാഗൺ 662 പ്രൊസസർ, 18W ഫാസ്റ്റ് ചാർജിങ്: റിയൽമി 7i വിപണിയിൽ

Webdunia
വെള്ളി, 18 സെപ്‌റ്റംബര്‍ 2020 (13:42 IST)
മികച്ച ഫീച്ചറുകളുമായി ഒരു ബഡ്ജറ്റ് ലെവൽ സ്മാർട്ട്ഫോണിനെ കൂടി അന്താരാഷ്ട്ര വിപണിയിലെത്തിച്ച് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി, റിയൽമി 7 സീരിസിൽ റിയൽമി 7i എന്ന സ്മാർട്ട്ഫോണിനെയാണ് പുതുതായി കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിയ്ക്കുന്നത്. ഏകദേശം 16,000 രൂപയ്ക്കുള്ളിൽ വില വരുന്ന സ്മാർട്ട്ഫോണാണ് 7i എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ റിയൽമി 7i എപ്പോൾ ഇന്ത്യയിലെത്തും എന്നത് വ്യക്തമല്ല. 
 
8 ജിബി റാം 128 ജിബി സ്റ്റോറേജ് എന്ന ഒറ്റ വേരിയന്റിലാണ് നിലവിൽ സ്മാർട്ട്ഫോൺ വിപണിയിലെത്തിയിരിയ്ക്കുന്നത്. 6.5 ഇഞ്ചിന്റെ HD പ്ലസ് പഞ്ച്‌ഹോൾ ഡിസ്പ്ലേയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്. കോർണിങ് ഗൊറില്ല ഗ്ലാസിന്റെ സംരക്ഷണവും ഡിസ്പ്ലേയ്ക്കുണ്ട്. 64 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറകളാണ് ഫോണിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന്. 8 എംപി, 2 എംപി, 2 മെഗാപിക്സൽ എന്നിങ്ങനെയാണ് ക്വാഡ് ക്യാമറയിലെ മറ്റു സെൻസറുകൾ. 
 
16 മെഗാപിക്സലാണ് സെൽഫി ക്യാമറ. ക്വാൽകോമിന്റെ ഒക്ടാകോർ സ്നാപ്ഡ്രാഗൺ 662 പ്രോസസറാണ് സ്മാർട്ട്ഫോണിന് കരുത്തുപകരുക. ആൻഡ്രോയിഡ് 10ലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 18W ഫാസ്റ്റ് ചാർജിങ് സംവിധാനത്തോടെയുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി 7i യിൽ നൽകിയിരിയ്ക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തതിന് കേരളത്തില്‍ 32,000ത്തിലധികം വാഹനങ്ങള്‍ക്ക് 1.08 കോടി രൂപ പിഴ ചുമത്തി

പ്രിയദര്‍ശിനി പദ്ധതിയുടെ നൂറാം ദിനത്തില്‍ സാരി വിതരണമില്ല: ഗതാഗത മന്ത്രി

1000 കോടി ചെലവഴിച്ചാലും വേണ്ടില്ല, ശബരിമലയും ഗുരുവായൂരും തിരുപ്പതി മോഡൽ തീർഥാടന കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി

ന്യൂനമർദ്ദം മാത്രമല്ല ചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയും; പെയ്ത്ത് കനക്കും, ജാഗ്രത വേണം

റഷ്യയ്ക്കെതിരെ രണ്ടും കൽപ്പിച്ച്, തലങ്ങും വിലങ്ങും ആക്രമണവുമായി യുക്രെയ്ൻ, മോസ്കോയ്ക്ക് നേരെ ആക്രമണം നടത്തിയത് ആയിരത്തിലധികം ഡ്രോണുകൾ!

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രിയദര്‍ശിനി പദ്ധതിയുടെ നൂറാം ദിനത്തില്‍ സാരി വിതരണമില്ല: ഗതാഗത മന്ത്രി

1000 കോടി ചെലവഴിച്ചാലും വേണ്ടില്ല, ശബരിമലയും ഗുരുവായൂരും തിരുപ്പതി മോഡൽ തീർഥാടന കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി

പ്രിയദർശിനി നൂറാം ദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗതമന്ത്രി, വ്യാജ വാർത്ത പ്രചരിപ്പിച്ചത് മീഡിയ വൺ

ന്യൂനമർദ്ദം മാത്രമല്ല ചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയും; പെയ്ത്ത് കനക്കും, ജാഗ്രത വേണം

ശ്രദ്ധിക്കുക: തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും

അടുത്ത ലേഖനം
Show comments