Daily Horoscope
✕

48 എംപി ക്വാഡ് ക്യാമറ, 30W ഫാസ്റ്റ് ചാർജിങ്, K7X 5G പുറത്തിറക്കി ഓപ്പോ, വില 17,000ൽ താഴെ !

Webdunia
വ്യാഴം, 5 നവം‌ബര്‍ 2020 (15:20 IST)
മിഡ് റെയിഞ്ചിൽ കുറഞ്ഞ വിലയിൽ 5G സ്മാർട്ട്ഫോൺ വിപണിയിലെത്തിച്ച് ഓപ്പോ K7X 5G എന്ന സ്മർട്ട്ഫോണിനെയാണ് അന്താരാഷ്ട്ര വിപണിയിൽ എത്തിച്ചിരിയ്ക്കുന്നത്. 6 ജിബി റാം 128 ജിബി സ്റ്റോറേജിൽ എത്തിയിരിയ്ക്കുന്ന ഈ സ്മാർട്ട്ഫോണിന് ഏകദേശം 17,000 രൂപയിൽ താഴെയാണ് വില. എന്നാൽ ഈ മോഡൽ എപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തും എന്ന കാര്യം വ്യക്തമല്ല.  
 
6.5 ഇഞ്ചിന്റെ ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്. ഗൊറില്ല ഗ്ലാസ് 3യുടെ സംരക്ഷണവും സ്ക്രീനിന് നൽകിയിരിയ്ക്കുന്നു. 48 മെഗാപിക്സൽ ക്വാഡ് ക്യാമറയാണ് ഫോണിൽ ഒരുക്കിയിരിയ്കുന്നത്. 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 2 മെഗാപിക്സൽ വീതമുള്ള രണ്ട് സെൻസറുകൾ എന്നിവയാണ് മറ്റു സെൻസറുകൾ. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. മീഡിയാടെക്കിന്റെ ഒക്ടാകോർ ഡൈമൻസിറ്റി 720 പ്രൊസസറാണ് ഫോണിന് കരുത്തുപകരുന്നത്. ആൻഡ്രോയിഡ് 10ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 30W ഫാസ്റ്റ് ചാർജിങ് സംവിധാനമുള്ള 5,000 എംഎഎച്ച് ബറ്ററിയാണ് ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് അധിക ഫീസില്ല; തീരുമാനം മാറ്റിവെച്ചു

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി മരണം സംഭവിക്കുന്ന കേസുകളില്‍ പ്രത്യേക നിയമം കൊണ്ടുവരാന്‍ കേരള സര്‍ക്കാര്‍

പ്രതിയെ രക്ഷിക്കാൻ ആരു ശ്രമിച്ചാലും നടക്കില്ല; പരമാവധി ശിക്ഷ ഉറപ്പാക്കും: നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല

ഹൂതികൾ എഐ ഉപയോഗിച്ച് മിസൈൽ വികസിച്ചപ്പോൾ എന്തുകൊണ്ട് അത് തടയാനായില്ല: വിശദീകരണം നൽകി ആന്ത്രോപിക്

പിണറായി വിജയനെ പിന്തുണച്ച് യുഡിഎഫ് സർക്കാർ കോടതിയിൽ

അടുത്ത ലേഖനം
Show comments