ബജറ്റ് ഫോണുമായി വീണ്ടും ഓപ്പോ, A5sന് വില വെറും 9,990

Webdunia
ചൊവ്വ, 23 ഏപ്രില്‍ 2019 (17:44 IST)
വീണ്ടുമൊരു എക്കണോമി സ്മാർട്ട്ഫോണിനെ ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുകയാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോ. ഓപ്പോ A5Sന് വെറും 9,990 രൂപയാണ് ഇന്ത്യൻ വിപണിയിലെ വില.ഫ്ലിപ്കാർട്ട്. ആമസോൺ, പെ ടി എം, സ്നാപ്ഡ്ഫീൽ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയും ഓപ്പോയുടെ ഓഫ്ലൈൻ സ്റ്റോറുകൾ വഴിയും ഫോൺ ലഭ്യമാകും.  
 
മികച്ച ഫീച്ചറുകളുമായി തന്നെയാണ് ഓപ്പോ A5S വിപണിയിൽ എത്തുന്നത്. 6.2 ഇഞ്ച് എച്ച് ഡി, എൽ സി ഡി വാട്ടർഡ്രോപ് നോച്ച് ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 2 ജി ബി റാം 32 ജി ബി സ്റ്റോറേജി വേരിയന്റിലാണ് ഫോൺ വിപണിയിൽ എത്തുന്നത്, 4 ജി ബി റാം 64 ജി ബി വേരിയന്റ് പിന്നീട് വിൽപ്പനക്കെത്തും.  
 
13 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും, 2 മെഗാപിക്സലിന്റെ സെക്കൻഡറി സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറകളാണ് ഫോണിൽ നൽകിയിരിക്കുന്നത്. 8 മെഗാപിക്സലാണ് ഫോണിന്റെ സെൽഫി ക്യാമറ, മീഡിയടെക്കിന്റെ ഹീലിയോ പി 35 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുക. 4230 എം എ എച്ചാണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

പെട്രോളിനും ഡീസലിനും വിലകുറച്ച് നയാര എനര്‍ജി; കുറയ്ക്കാതെ പൊതുമേഖല എണ്ണ കമ്പനികള്‍

അമേരിക്കയിലെ ഇന്ത്യൻ വംശജർക്ക് ആശ്വാസം, ട്രംപിന് കനത്ത തിരിച്ചടിയായി കോടതി വിധി, ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി

എന്താണിത് കോൺഗ്രസെ, തോന്നുന്നത് പോലെ വൈദ്യുതി നിയന്ത്രണം 15 മിനിറ്റിൽ നിന്ന് ഒരു മണിക്കൂർ വരെ!

Kerala Plus One Third Allotment : പ്ലസ് വൺ മൂന്നാം അലോട്ട്‌മെൻറ്: ജൂൺ 29 മുതൽ പ്രവേശനം ആരംഭിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉസ്‌ബെക്കിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ സഹപാഠി തല്ലിക്കൊന്നു; സഹപാഠിയെ അറസ്റ്റുചെയ്തു

വയനാട് ഉരുള്‍പൊട്ടലില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

'ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല, കേന്ദ്രത്തില്‍ നിന്ന് എല്ലാ സഹായവും ലഭിക്കും'; മേപ്പാടി ഉരുള്‍പൊട്ടലില്‍ ദുഃഖം രേഖപ്പെടുത്തി സുരേഷ് ഗോപി

കള്ളാടിയിലേത് അശാസ്ത്രീയമായ രീതിയിൽ മണ്ണ് കൂട്ടിയിട്ടത് മൂലമുള്ള ദുരന്തം, നിർദേശങ്ങൾ ബന്ധപ്പെട്ടവർ അവഗണിച്ചു, കല്പറ്റയിലും സമാനമായ സ്ഥിതി

മണ്ണ് നീക്കം ചെയ്യാൻ ജൂൺ 20 നു ഉത്തരവ്, പിന്നീട് തിരിഞ്ഞുനോക്കാതെ സർക്കാർ; കള്ളാടി ദുരന്തം വരുത്തിവെച്ച വിന

അടുത്ത ലേഖനം
Show comments