മതി, നിർത്തിക്കോ... റീൽസ് കാണൽ ഓവറായാൽ ഇനി ഇൻസ്റ്റഗ്രാം തന്നെ പറയും, പുതിയ 'സ്ക്രോൾ ലോക്ക്' ഫീച്ചർ

ആളുകളിലെ സോഷ്യല്‍ മീഡിയ അഡിക്ഷന്‍ കുറയ്ക്കുന്നതിനായാണ് പുതിയ പരിഷ്‌കാരം.

ജിതിൻരാജ് കെ വി
ചൊവ്വ, 16 ജൂണ്‍ 2026 (16:37 IST)
ടെക്‌നോളജി ഏറെ വികസിച്ച നിലവിലെ കാലഘട്ടത്തില്‍ പ്രായഭേദമന്യേ പലര്‍ക്കുമുള്ള പ്രശ്‌നമാണ് മണിക്കൂറുകളോളം റിലുകളില്‍ സമയം ചെലവഴിക്കുന്നത്. ഡിജിറ്റല്‍ സമയത്തിന്, സ്‌ക്രീന്‍ ടൈമിന് ഇടവേളകള്‍ വേണമെന്ന ഡിജിറ്റല്‍ ഡീറ്റോക്‌സ് മുതലായ കാര്യങ്ങള്‍ ചര്‍ച്ചയാകുന്നതിനിടെ ഉപയോക്താക്കളുടെ അമിതമായ സ്‌ക്രോളിങ് നിയന്ത്രിക്കാനായി സ്‌ക്രോള്‍ ലോക്ക് ഫീച്ചര്‍ അവതരിപ്പിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ആളുകളിലെ സോഷ്യല്‍ മീഡിയ അഡിക്ഷന്‍ കുറയ്ക്കുന്നതിനായാണ് പുതിയ പരിഷ്‌കാരം.
 
എന്താണ് 'സ്‌ക്രോള്‍ ലോക്ക്'?
 
ഉപയോക്താക്കള്‍ ഇന്‍സ്റ്റാഗ്രാമില്‍ ലോഗിന്‍ ചെയ്ത് കഴിഞ്ഞാല്‍ തുടര്‍ച്ചയായി റീലുകളും പോസ്റ്റുകളും സ്‌ക്രോള്‍ ചെയ്യുന്നത് തനിയെ നിയന്ത്രിക്കുവാനാണ് പുതിയ സംവിധാനം. ഒരു നിശ്ചിത സമയം കഴിഞ്ഞും തുടര്‍ച്ചയായി  സ്‌ക്രോളിംഗ് തുടരുകയാണെങ്കില്‍ ആപ്പ് തനിയെ സ്‌ക്രോളിംഗ് പ്രക്രിയ തടസ്സപ്പെടുത്തുകയും 'ഒരു ബ്രേക്ക് എടുക്കാന്‍' ഉപയോക്താവിനോട് ആവശ്യപ്പെടുകയും ചെയ്യും. മുന്‍പ് മുന്‍പ് ഇന്‍സ്റ്റാഗ്രാമില്‍ തനിയെ ടൈമര്‍ സെറ്റ് ചെയ്യാനുള്ള ഫീച്ചര്‍ ഉണ്ടായിരുന്നുവെങ്കിലും പുതിയ 'സ്‌ക്രോള്‍ ലോക്ക്' ഉപയോക്താക്കളെ റീലുകളുടെ അടിമകളാക്കുന്ന 'ഡോപമിന്‍ റഷിനെ'തടയാന്‍ ലക്ഷ്യമിട്ടിട്ടുള്ളതാണ്.
 
ദീര്‍ഘനേരത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം കണ്ണിനെയും നടുവിനെയും കഴുത്തിനെയും നമ്മുടെ ദൈനംദിന കാര്യങ്ങളെ കൂടി ബാധിക്കുന്നതാണ്. അതിനാല്‍ തന്നെ ഒരല്പം ഇടവേളയെടുക്കാനാണ് ഈ ഫീച്ചര്‍ ആവശ്യപ്പെടുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗത്തില്‍ നിന്ന് ആളുകള്‍ സ്വയമെടുക്കുന്ന താല്‍കാലിക ഇടവേളയാണ് ഡിജിറ്റല്‍ ഡിടോക്‌സ് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ

സ്‌ഫോടനത്തില്‍ 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; പ്രധാനമന്ത്രി മോദിക്ക് ഖത്തര്‍ അമീറില്‍ നിന്ന് ഫോണ്‍ കോള്‍

അയോധ്യക്ഷേത്ര ഫണ്ട് തട്ടിപ്പ് : തിരെഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ബിജെപിക്ക് വൻ തിരിച്ചടി, സംഘപരിവാറിനുള്ളിലും ഭിന്നത

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രകോപനവുമായി യുഎസ്; തിരിച്ചടിച്ച് ഇറാൻ

ബ്രിട്ടനിലെ 35°C ഇന്ത്യയില്‍ 45°C നേക്കാള്‍ മോശമായി അനുഭവപ്പെടുന്നത് എന്തുകൊണ്ട്?

ഹോര്‍മൂസില്‍ കപ്പല്‍ ആക്രമിച്ചതിന് തിരിച്ചടി; ഇറാന്റെ മിസൈല്‍ ഡ്രോണ്‍ കേന്ദ്രങ്ങളില്‍ അമേരിക്കന്‍ ആക്രമണം

യുഡിഎഫ് സര്‍ക്കാര്‍ ഒരു മാസം പൂര്‍ത്തിയാക്കിയിട്ടും കോണ്‍ഗ്രസ് മന്ത്രിമാര്‍ ഇതുവരെ പേഴ്സണല്‍ സ്റ്റാഫിനെ നിയമിച്ചിട്ടില്ല

ചവിട്ടുകയും ചൂരലുപയോഗിച്ച് അടിക്കുകയും ചെയ്തു: അധ്യാപകനെ പരിഹസിച്ചതിന് വിദ്യാര്‍ത്ഥിയെ ക്രൂരമായി ശിക്ഷിച്ചതായി ആരോപണം

അടുത്ത ലേഖനം
Show comments