ഉപയോക്താക്കൾ കരുതിയിരുന്നോളൂ; വാട്സാപ്പിന്റെ വ്യാജന് ഡൗൺലോഡ് ചെയ്താല്‍ കിട്ടുന്നത് എട്ടിന്റെ പണി !
വാട്സാപ്പിന്റെ വ്യാജന് പത്തു ലക്ഷം ഡൗൺലോഡ് ; ഉപയോക്താക്കൾ സൂക്ഷിക്കുക
മെസേജിംഗ് ആപ്ലിക്കേഷനായ വാട്സാപ്പിനും വ്യാജ പതിപ്പ്. അപ്ഡേറ്റ് വാട്സാപ്പ് മെസഞ്ചർ എന്ന പേരിലാണ് വ്യാജപതിപ്പുള്ളത്. ഗൂഗിൾ പ്ലേ സ്റ്റോറിലൂടെ പത്തു ലക്ഷത്തിലധികം തവണ വ്യാജ വാട്സാപ്പ് ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വ്യാജമായ ഈ ആപ്പ് നിർമിച്ചതിന് പിന്നിൽ മറ്റെതെങ്കിലും ചാറ്റ് സർവീസ് കമ്പനിയായിരിക്കുമെന്ന് വാട്സാപ്പ് വ്യക്തമാക്കി. വ്യാജ ആപ്പിനെ പ്ലേ സ്റ്റോറിൽ നിന്ന് ഗൂഗിൾ നീക്കുകയും ചെയ്തു.
ഒറിജിനല്‍ വാട്സാപ്പിന് സമാനമായ രീതിയില്‍ തന്നെയാണ് വ്യാജനും നിർമിച്ചിരിക്കുന്നത്. ഒരു സാധാരണ യൂസറിന് ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം കണ്ടുപിടിക്കാൻ സാധിക്കില്ല. സ്പെയ്സ് എന്നു തോന്നിക്കും വിധമുള്ള പ്രത്യേക കാരക്ടേഴ്സ് ഉപയോഗിച്ച് വ്യാജനിൽ സ്പെയ്സ് നികത്തുന്നു. സോഫ്റ്റ്വെയറുകൾ ഡൗൺലോഡ് ചെയ്യാനുള്ള പരസ്യങ്ങളും വ്യാജ പതിപ്പിൽ പ്രത്യക്ഷപ്പെടാറുണ്ടെന്ന് ഓൺലൈൻ ഫോറമായ റെഡിറ്റിൽ ആൻഡ്രോയിഡ് ഉപഭോക്താക്കൾ പറയുന്നു.