ക്രിപ്‌റ്റോ കറൻസി ഇടപാടിൽ പിടിമുറുക്കി ഇ‌ഡി, 2,790 കോടി ഇടപാടിൽ നോട്ടീസ്

Webdunia
വെള്ളി, 11 ജൂണ്‍ 2021 (16:35 IST)
രാജ്യത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറൻസി എക്‌സ്ചേഞ്ച് സ്ഥാപനമായ വസീർ എക്‌സിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം.ഫോറിന്‍ എക്സേഞ്ച് മാനേജ്മെന്‍റ് ആക്ട് (ഫെമ) നിയമം തെറ്റിച്ചതിനാണ് 2,790 കോടിയുടെ കോടിയുടെ ക്രിപ്‌റ്റോ ഇടപാടിൽ ഇ‌ഡി നോട്ടീസ് അയച്ചിരിക്കുന്നത്.
 
വസീര്‍ എക്സ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ നിഷ്ചല്‍ ഷെട്ടി, ഹനുമാന്‍ മാത്രേ എന്നിവര്‍ക്കാണ് ഇപ്പോള്‍ ഇ.ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. ക്രിപ്‌റ്റോ കറൻസി ഇടപാടിൽ ഏറെ നിയമവിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുവെന്നാണ് ഇ‌ഡിയുടെ വാദം. പല ഇടപാടുകളും ഉപയോക്താവിന്‍റെ കെവൈസി ഇല്ലാതെയാണ് നടക്കുന്നത് എന്നും ഇഡി ആരോപിക്കുന്നു. കൂടാതെ നിയമവിരുദ്ധമായി ചൈനീസ് ബെറ്റിംഗ് ആപ്പുകളില്‍ നിന്നും മറ്റും എത്തുന്ന പണം ഈ കമ്പനി വഴി വെളുപ്പിച്ച് നൽകുന്നുവെന്നും ഇ‌ഡി പറയുന്നു.
 
അതേസമയം ഇതുവരെ ഇത് സംബന്ധിച്ച് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് വസീർഎക്‌സ് പറയുന്നു. അതേ സമയം തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ഒരുതരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനവും ഇല്ലെന്നും ഇവര്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

12 ശതമാനത്തിലധികം ആൽക്കഹോൾ, ഷെഡ്യൂൾ എച്ച് 1 ലിസ്റ്റിലുള്ള കഫ് സിറപ്പുകൾക്കും ടോണിക്കുകൾക്കും പൂട്ടുവീണു,ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിറ്റാൽ കർശന നടപടി!

ജര്‍മ്മനിയില്‍ 5,000ത്തിലധികം മരണങ്ങള്‍ക്ക് കാരണം ഉഷ്ണതരംഗമാണെന്ന് കണ്ടെത്തല്‍; കൂടുതലും പ്രായമായവര്‍

Kerala Weather: 'ഇന്ന് മൊത്തം മഴയാണേ'; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഊര്‍ജ്ജ പ്രതിസന്ധി: ഇന്ത്യയുടെ ആദ്യത്തെ എല്‍പിജി കാര്യക്ഷമതാ നയം നടപ്പിലാക്കാന്‍ കേന്ദ്രം

ഇറാനിലെ ഐആര്‍ജിസിയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടന്‍

ഹോര്‍മുസില്‍ യുഎഇ ടാങ്കറുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു, എട്ടു പേര്‍ക്ക് പരിക്ക്

ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ ചരക്കുകള്‍ക്കും 20 ശതമാനം നികുതി; ട്രംപിന്റെ പദ്ധതിക്കെതിരെ ഇറാന്‍

15-18 വയസ്സ് പരീക്ഷണത്തിനുള്ള പ്രായം: കൗമാരക്കാരുടെ ലൈംഗികത കുറ്റകരമാക്കുന്ന പോക്സോ നിയമത്തെ സുപ്രീം കോടതി ചോദ്യം ചെയ്തു

അടുത്ത ലേഖനം
Show comments