ഇതാണോ നിങ്ങളുടെ പാസ്‌വേര്‍ഡ് ? സൂക്ഷിച്ചോളൂ... മുട്ടന്‍ പണിയാണ് കിട്ടാന്‍ പോകുന്നത് !

Webdunia
ശനി, 22 ജൂലൈ 2017 (18:03 IST)
വാനാക്രൈ, പിയെച്ച എന്നിങ്ങനെയുള്ള റാന്‍സംവെയറുകളില്‍ നിന്നേറ്റ മുട്ടന്‍ പണിയുടെ ആഘാതത്തില്‍ നിന്നും സൈബര്‍ ലോകം ഇതുവരെയും മുക്തമായിട്ടില്ല. 2017ല്‍ ഓരോ പത്തു മിനിറ്റിലും പലതരത്തിലുള്ള സൈബര്‍ ക്രൈമുകളും റിപ്പോട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സിയായ റെസ്‌പോണ്‍സ് ടീം നല്‍കുന്ന കണക്കുകള്‍ പറയുന്നത്. 
 
എളുപ്പത്തില്‍ ഓര്‍ത്തിരിക്കാന്‍ വളരെ ലളിതമായ പാസ്‌വേര്‍ഡുകള്‍ നല്‍കുന്നവരാണ് നമ്മളോരോരുത്തരും. എന്നാല്‍ ഇവ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത കൂടുതലാണെന്ന് സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സങ്കീര്‍ണ്ണമായ പാസ്‌വേര്‍ഡുകള്‍ നല്‍കേണ്ടതിന്റെ പ്രാധാന്യം പലര്‍ക്കും അറിയില്ലെന്നതാണ് വസ്തുത. പത്ത് മില്യന്‍ പാസ്‌വേര്‍ഡുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും അപകടകരമായ 25 പാസ്‌വേര്‍ഡുകളുടെ ലിസ്റ്റ് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം പുറത്തു വിട്ടിട്ടുണ്ട്.
 
പട്ടികയനുസരിച്ച് താഴെ പറയുന്ന 25 പാസ്‌വേര്‍ഡുകള്‍ ഒട്ടും സുരക്ഷിതമല്ലെന്നും ടെക് വിദഗ്ധര്‍ പറയുന്നു. 123456, 123456789, qwerty, 12345678, 111111, 987654321, qwertyyuiop, mynoob, 123321, 666666, 18atcskd2w, 1234567890, 1234567, password, 123123,  7777777, 1q2w3e4r, 654321, 555555, 3rjs1la7qe, google, 1q2w3e4r5t, 123qwe, zxcvbnm, 1q2w3e. ഇത്തരം പാസ്‌വേര്‍ഡുകള്‍ക്കു പകരം കൂടുതല്‍ സങ്കീര്‍ണ്ണമായ പാസ്‌വേര്‍ഡുകള്‍ നല്‍കണമെന്ന മുന്നറിയിപ്പും സൈബര്‍ വിദഗ്ധര്‍ നല്‍കുന്നുണ്ട്. 

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് മദ്യപ്പുഴ ഒഴുക്കാൻ വി.ഡി.സതീശൻ സർക്കാർ

നഗ്ന വീഡിയോ പോസ്റ്റ് ചെയ്തു; യുട്യൂബർ തൊപ്പിക്കെതിരെ മൂന്ന് വർഷം തടവ് ലഭിക്കാവുന്ന കേസ്

ലോക വേദിയിലെ രണ്ട് മഹാന്മാരായ നേതാക്കള്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുത്തത് ഇവരെ

വാണിയപ്പാറ പള്ളിയില്‍ നിന്ന് കണ്ടെത്തിയ പായയില്‍ പൊതിഞ്ഞ മൃതദേഹത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്

കാഞ്ഞങ്ങാട് പട്രോളിങ്ങിനിടെയുണ്ടായ അപകടം; പോലീസുകാരുടെ കാലുകള്‍ മുറിച്ചുമാറ്റി

അടുത്ത ലേഖനം
Show comments