Webdunia - Bharat's app for daily news and videos

Install App

ഡ്രൈവ് ചെയ്യുമ്പോൾ ഇനി ടെൻഷൻ വേണ്ട, ആൻഡ്രോയിഡ് ഓട്ടോയുമായി ഗൂഗിൾ !

Webdunia
വ്യാഴം, 27 ഡിസം‌ബര്‍ 2018 (16:52 IST)
ഡ്രൈവ് ചെയ്യുമ്പോഴുള്ള സ്മാർട്ട്ഫോണിന്റെ ഉപയോഗം വലിയ അപകടങ്ങൾക്ക് കാരണമാകാറുണ്ട്. ഇത് തടയുന്നതിനായി  പ്രത്യേക ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. ഡ്രൈവ് ചെയ്യവെ ഹാൻഡ് ഫ്രീയായി സ്മാർട്ട്ഫോണുകളെ നിയന്ത്രിക്കാൻ കഴിയുന്ന ആപ്പാണ് ഗൂഗിളിന്റെ ആൻഡ്രോയിഡ് ഓട്ടോ.
 
ആൻഡ്രോയിഡ് ഫോണുകളിൽ മാത്രമാണ് നിലവിൽ ഈ ആപ്പ് ലഭ്യമാകുക. ആൻഡ്രീയിഡ് ഓട്ടോ ആപ്പ് ഉപയോഗിച്ച് ശബ്ദം കൊണ്ട് തന്നെ നമുക്ക് ഫോണിനെ നിയന്ത്രിക്കാനാകും. ഡ്രൈവ് ചെയ്യുന്നതിനിടയിൽ കോൾ ചെയ്യണമെങ്കിൽ കോണ്ടാക്ട് ലിസ്റ്റിലെ പേരോ അല്ലെങ്കിൽ നമ്പറോ പറഞ്ഞാൽ മതി. ആപ്പ് തനിയെ കോൾ കണക്ട് ചെയ്യും.
 
ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഫോണിൽ പാട്ടുകൾ പ്ലേ ചെയ്യണമെങ്കിലും വോയിസ് കമാൻഡ് നൽകാം. ഗൂഗിൾ മ്യൂസിക്കിൽ നിന്നും ഇതുവഴി പാട്ടുകൾ പ്ലേ ചെയ്യാനാകും. യാത്ര ചെയ്യുന്ന വഴികളെ കുറിച്ച് വിവരങ്ങൾ, ട്രാഫിക് അപ്‌ഡേറ്റ്സ്, അടുത്തുള്ള റെസ്റ്റോറന്റുകൾ, പെട്രോൽ പമ്പുകൾ എന്നിവയും കണ്ടെത്താൻ വോയിസ് കമാൻഡിലൂടെ ആവശ്യപ്പെടാം. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ആൻഡ്രോയിഡ് ഓട്ടോ ആവശ്യമായ വിവരങ്ങൾ നൽകും. ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുന്‍ നിലപാട് മാറ്റി നേപ്പാള്‍; രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം സ്വീകരിക്കും

സോണിയ ഗാന്ധിയെ ബിജെപി ഭയക്കുന്നതെന്തിന്? പുസ്തകത്തിൽ മോദിയ്ക്കും ആർഎസ്എസിനും നേരെ വിമർശനം?

വെനിസ്വേലയുമായുള്ള ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ കരാര്‍ പ്രഖ്യാപിച്ച് ട്രംപ്

Nepal Flash Floods: വിറങ്ങലിച്ച് നേപ്പാൾ, മരണസംഖ്യ 600 തൊട്ടു, കാണാക്കയത്തിൽ രണ്ടായിരത്തിലേറെ മനുഷ്യർ

തുപ്പുന്നതും ഭക്ഷണപ്പൊതികള്‍ വലിച്ചെറിയുന്നതും: ഇന്ത്യന്‍ റെയില്‍വേയില്‍ ഇത്തരം പ്രവൃത്തികള്‍ക്കുള്ള പിഴ കൂട്ടി

അടുത്ത ലേഖനം
Show comments