പുതിയ ഡിസൈനും പ്രത്യേകതകളുമായി 20 രൂപാ നോട്ടുകൾ ഉടൻ വിപണിയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആർ ബി ഐ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ എല്ലാ നോട്ടുകളും ഒരേ ഡിസൈൻ ശൈലിയിലേക്കും സുരക്ഷാ രീതിയിലേക്കും കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ ഇരുപത് രൂപാ നോട്ടുകൾ ഉടൻ വിപണിയിലെത്തിക്കാൻ തയ്യാറെടുക്കുന്നത്.
നോട്ടു നിരോധനത്തിന് ശേഷം പുതിയ 500, 2000 രൂപാ നോട്ടുകൾ പുറത്തിറക്കിയതിന് പിന്നാലെ പുതിയ 50, 100, 200 രൂപാ നോട്ടുകളും റിസർവ് ബാങ്ക് പുറത്തിറക്കിയിരിക്കുന്നു. ആര്‍ ബി ഐയുടെ കണക്ക് പ്രകാരം 2016 മാര്‍ച്ച് 31 മുതല്‍ 4.92 ബില്ല്യണ്‍ രൂപയുടെ 20 രൂപാ നോട്ടുകള്‍ വിതരണം ചെയ്തു. 2018 മാര്‍ച്ചോടെ 10 ബില്ല്യണ്‍ നോട്ടുകളായി അത് ഉയര്‍ന്നു.
2018ൽ ആകെ വിതരണം ചെയ്ത ആകെ കറൻസി നോട്ടുകളിൽ 9.8 ശതമാനം 20 രൂപാ നോട്ടുകളായിരുന്നു എന്നും ആർ ബി ഐയുടെ കണക്കുകൾ വ്യക്തമാക്കിയിരുന്നു. മുൻ പ്രധാനമന്ത്രി അഡൽ ബിഹാരി വാജ്പെയുടെ ചിത്രം ആലേഖനം ചെയ്ത 100 രൂപ കോയിൻ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വിപണിയിൽ അവതരിപ്പിച്ചിരുന്നു.