നിങ്ങൾ ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവരാണോ? എന്നാൽ ഇക്കാര്യം അറിയുക.. വലിയ മുന്നറിയിപ്പ്

Webdunia
തിങ്കള്‍, 14 നവം‌ബര്‍ 2022 (14:03 IST)
ഗൂഗിൾ ക്രോമിൽ അനാവശ്യ എക്സ്റ്റൻഷനുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അത് സൈബർ ആക്രമണ സാധ്യതകളെ ഉയർത്തിയേക്കാമെന്ന് റിപ്പോർട്ട്. അടുത്തിടെ സുരക്ഷാഗവേഷകർ ക്ലൗഡ് 9 എന്ന ബോട്ട്നെറ്റിനെ കണ്ടെത്തിയിരുന്നു. സുരക്ഷിതമല്ലാത്ത സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത ലളിതമായ എക്സ്റ്റൻഷനിലൂടെ ക്ലൗഡ് 9 കമ്പ്യൂട്ടറുകളെ ബാധിക്കാം.
 
ക്ലൗഡ് 9 ബോട്ട്നെറ്റ് കമ്പ്യൂട്ടറുകളെ ബാധിച്ചാല്‍ പാസ്‌വേഡുകൾ മോഷ്ടിക്കുന്നതിനും പരസ്യങ്ങൾ സമ്മതമല്ലാതെ പ്രദര്‍ശിപ്പിക്കുന്നതുമടക്കമുള്ള പ്രവർത്തികൾ ചെയ്യുമെന്നാണ് റിപ്പോർട്ട്. അജ്ഞാതമായ മറ്റൊരു സിസ്റ്റത്തിൽ നിന്ന് നിങ്ങളുടെ സിസ്റ്റത്തിൻ്റെ നിയന്ത്രണമേറ്റെടുക്കാനും ക്ലൗഡ് 9 ബോട്ട്നെറ്റ് ബാധിച്ച ബ്രൗസറുകളെ ഉപയോഗിക്കാം. നിങ്ങളുടെ ബ്രൗസറിൽ വരുന്ന അഡോബ് ഫ്ലാഷ് പ്ലെയർ അപ്ഡേറ്റുകൾ വ്യാജമാണ്.  വ്യാജ അപ്‌ഡേറ്റുകൾക്ക് ഇരയാകാതിരിക്കാന്‍ ഫ്ലാഷ് പ്ലെയര്‍ അൺഇൻസ്റ്റാൾ ചെയ്യാൻ പോലും അഡോബ് ഉപയോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അറിയാതെ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കുന്നവർ ക്ലൗഡ് 9 കെണിയിൽ വീഴുന്നത് സ്ഥിരമാണ്.
 
ആക്രമണം ഒഴിവാക്കാൻ  കമ്പ്യൂട്ടർ ഉപയോക്താക്കൾ അവരുടെ ബ്രൗസറിന്റെ ഏറ്റവും അപ്‌ഡേറ്റ് ചെയ്‌ത പതിപ്പ് ഉപയോഗിക്കാൻ ശ്രമിക്കണം. ഔദ്യോഗിക വെബ്സൈറ്റുകളിൽ നിണ്ണ് മാത്രം ബ്രൗസറുകൾ ഡൗൺലോഡ് ചെയ്യുക.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

സഭയില്‍ മദ്യത്തിന്റെ പേരില്‍ അടി, ബക്കാര്‍ഡിക്ക് വേണ്ടി സര്‍ക്കാര്‍ അഴിമതി നടത്തി, നിയമസഭ ബഹിഷ്‌കരിച്ച് എല്‍ഡിഎഫ്

Breaking News: മദ്യകമ്പനിയായ ബക്കാർഡിക്കായി ദ്രുതവേഗ നടപടി; മുഖ്യമന്ത്രി വിവാദത്തിൽ

യുഎസ് ഇറാന്റെ എണ്ണ ഉപരോധം ഭാഗികമായി പിന്‍വലിച്ചു

മദ്യനികുതിയിലെ ഇളവ് ബക്കാർഡിക്ക് വേണ്ടി, നടന്നത് വൻ അഴിമതിയെന്ന് പിണറായി വിജയൻ

നീറ്റിൽ വെട്ടിയ ടെലഗ്രാം പ്ലേസ്റ്റോറിൽ തിരിച്ചെത്തി

അടുത്ത ലേഖനം
Show comments