Publish Date: Wed, 23 Mar 2022 (19:13 IST)
Updated Date: Wed, 23 Mar 2022 (19:16 IST)
സുരക്ഷാ കാരണങ്ങളാൽ ഇതുവരെ 320 ആപ്പുകൾ വിലക്കേർപ്പെടുത്തിയതായി കേന്ദ്രസർക്കാർ പാർലമെന്റിൽ. സുരക്ഷ, പ്രതിരോധം,പരമാധികാരം തുടങ്ങിയവ കണക്കിലെടുത്താണ് നടപടിയെന്ന് കേന്ദ്രമന്ത്രി സോം പ്രകാശ് ലോക്‌സഭയിൽ രേഖാമൂലം മറുപടി നൽകി.
ഐടി നിയമം അനുസരിച്ച് 320 ആപ്പുകളുടെ പ്രവർത്തനമാണ് തടസ്സപ്പെടുത്തിയത്. ഫെബ്രുവരിയിൽ 49 ആപ്പുകൾ വീണ്ടും ബ്ലോക്ക് ചെയ്‌തു. നേരത്തെ ബ്ലോക്ക് ചെയ്‌ത ആപ്പുകൾ പുതിയ പേരിൽ അവതരിപ്പിച്ചത് കണ്ടെത്തിയതോടെയാണ് നടപടി.
ഐടി നിയമത്തിലെ 69എ വകുപ്പ് അനുസരിച്ചാണ് നടപടി സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.