ശബരിമല അയ്യപ്പനെ കുറിച്ച് നിരവധി ഐതീഹ്യങ്ങള്‍ ഉണ്ട്. പരമശിവനു വിഷ്ണുമായയില്‍ പിറന്ന കുട്ടിയാണ് അയ്യപ്പന്‍ എന്നാണ് ഒരു ഐതിഹ്യം. മറ്റൊരൈതിഹ്യം പന്തളരാജാവിന്റെ മകന്‍ എന്ന് വിശ്വസിക്കുന്ന മണികണ്ഠനെപ്പറ്റിയാണ്. അതേസമയം പന്തളത്തു ജീവിച്ചിരുന്ന പന്തളരാജാവിന്റെ ദാസനായിരുന്ന ഒരു യോദ്ധാവിനേയും അയ്യപ്പനായി ചിത്രീകരിച്ച് കാണിക്കുന്നുണ്ട്.
മറ്റൊരു ഐതിഹ്യപ്രകാരം പൊന്നമ്പലമേട്ടിലെ സന്യാസിയുടെ മകനായിരുന്നു അയ്യപ്പനെന്നും ആയോധനകലകളില്‍ പരിശീലനം നേടിയശേഷം പന്തളം രാജസൈന്യത്തിലേക്ക് അയക്കപ്പെട്ടുവെന്നും പറയുന്നു.