ജനനസമയത്തെ ഗ്രഹസ്ഥിതിയെ ആശ്രയിച്ച് എഴുതുന്ന ജീവിത ഫലകമാണ് ജാതകം. ഭാരതീയ ജ്യോതിഷമാണ് ജാതകത്തിന് ആധാരമായി കണക്കാക്കുന്നത്. മുജ്ജന്മ കര്‍മം അനുസരിച്ച് ജനനം മുതല്‍ മരണം വരെ അനുഭവിക്കുന്ന ഫലങ്ങള്‍ മുഴുവന്‍ ജാതകം കൊണ്ട് അറിയാന്‍ കഴിയുമെന്നാണ് ജ്യോതിഷം പറയുന്നത്.
ഹിന്ദു വിവാഹങ്ങളില്‍ പ്രധാനപ്പെട്ട കാര്യമായിട്ടാണ് ജാതകത്തെ കണക്കാക്കുന്നത്. വൈവാഹിക ജീവിതത്തിനുള്ള ആദ്യ പടിയായാണ് ജാതകം നോക്കുന്നതെന്ന് ജ്യോതിഷികള്‍ അഭിപ്രായപ്പെടുന്നു. വരന്റെയും വധുവിന്റെയും ജാതകം തമ്മില്‍ നല്ല രീതിയില്‍ ചേരുന്നുവെങ്കില്‍ ദീര്‍ഘായുസ്സുള്ള ദാമ്പത്യം ഉണ്ടാകുമെന്നാണ് വിശ്വാസം. ഗ്രഹങ്ങളുടെ പരിക്രമണ ദിശയില്‍ നിന്നാണ് ജ്യോതിഷികള്‍ ജാതകം നോക്കുന്നത്. ഗ്രഹങ്ങളുടെ തിരിയല്‍ അനുസരിച്ചാകും വ്യക്തിപരമായ പ്രത്യേകതകള്‍ വെളിപ്പെടുന്നത്. ഇതിനാല്‍ ദമ്പതികള്‍ ഒന്നിച്ചു കഴിയുമ്പോള്‍ പങ്കാളിയുടെ ജീവിതത്തില്‍ അവരുടെ നക്ഷത്രങ്ങളും ഗ്രഹങ്ങളും സ്വാധീനം ചെലുത്തും. ഇതാണ് രണ്ടു പേരുടെയും നക്ഷത്ര പൊരുത്തം നോക്കുന്നത്.