Webdunia - Bharat's app for daily news and videos

Install App

കളി ദുബായിലാണെന്ന് ചിലർ അറിഞ്ഞില്ല, ഷാർജയിൽ തന്നെയെന്ന് കരുതി: രാജസ്ഥാൻ തോൽവിയിൽ പ്രതികരണവുമായി സ്റ്റീവ് സ്മിത്ത്

Webdunia
വ്യാഴം, 1 ഒക്‌ടോബര്‍ 2020 (12:30 IST)
ഷാർജയിൽ അല്ല കളി നടക്കുന്നതെന്ന് ടീം അംഗങ്ങളിൽ ചിലർ മറന്നുപോയതായി രാജസ്ഥാൻ റോയൽസ് നായകൻ സ്റ്റീവ് സ്മിത്ത്. കൊൽക്കത്തക്കെതിരെ 37 റൺസിന്റെ തോൽവി നേരിട്ടതിന് പിന്നാലെയാണ് സ്മിത്തിന്റെ പ്രതികരണം.
 
പ്ലാൻ ചെയ്‌തത് പോലെയല്ല മത്സരട്ടിൽ സംഭവിച്ചതെന്ന് സ്മിത്ത് പറഞ്ഞു. ടി20യിൽ ചിലപ്പോൾ അങ്ങനെ സംഭവിക്കും. കൊൽക്കത്ത ചേസ് ചെയ്യാൻ ഇഷ്ടപ്പെടുന്ന ടീമാണ് എന്നതിനാൽ അവരുട്എ ഡെത്ത് ബൗളിങ്ങിന് സമ്മർദ്ദം കൊടുക്കാൻ ലക്ഷ്യമിട്ടാണ് ബൗളിങ് തിരഞ്ഞെടുത്തത്. എന്നാൽ തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയായി. ടീമിലെ കളിക്കാർ പലരും ഷാർജയിൽ നിന്നും ദുബായിൽ എത്തിയത് അറിയാത്ത പോലെയാണ് കളിച്ചത്. ഷാർജയിൽ നിന്നും വ്യത്യസ്‌തമായി ദുബായിലെ ബൗണ്ടറി വലുതാണ്. ഗ്രൗണ്ടിലെ മാറ്റങ്ങൾക്ക് അനുസരിച്ച് ഇണങ്ങാനായില്ല ക്യാച്ചുകൾ കൈവിട്ടതും തിരിച്ചടിയായി. സ്മിത്ത് പറഞ്ഞു.
 
രാജസ്ഥാന്റെ ആദ്യ രണ്ട് കളികളും നടന്നത് ഷാർജയിൽ ആയിരുന്നു. രണ്ട് മത്സരങ്ങളിലും രാജസ്ഥാൻ വിജയിക്കുകയും ചെയ്‌തിരുന്നു. ടീം നായകൻ സ്റ്റീവ് സ്മിത്തിന്റെയും സഞ്ജു സാംസണിന്റെയും പ്രകടനങ്ങളായിരുന്നു ടീം വിജയത്തിന് പിന്നിൽ. എന്നാൽ ദുബായിൽ രണ്ടക്കം കടക്കാതെയാണ് ഇരു താരങ്ങളും പുറത്തായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രീലങ്കയെ വിരട്ടാനുള്ള കരുത്ത് ഇന്ത്യൻ പേസ് നിരയ്ക്കുണ്ട്, മറുപടിയുമായി മോണെ മോർക്കൽ

Bangladesh vs Australia, 1st Test, Day 1: ട്രോളിയവരൊക്കെ എവിടെ? ഓസ്‌ട്രേലിയ 198 ന് ഓൾഔട്ട്, ഞെട്ടിച്ച് ബംഗ്ലാദേശ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്ന് തകർന്നുപോയതാണ് പാകിസ്താൻ ക്രിക്കറ്റ്: ബാബർ-ഷഹീൻ ഭിന്നതയാണ് തകർച്ചയ്ക്ക് കാരണമെന്ന് മുൻ താരം

തോറ്റ് തോറ്റ് മടുത്തു, ഹെഡ് കോച്ചിനെയും 7 താരങ്ങളെയും പുറത്താക്കി,അടിമുടി മാറ്റവുമായി പാകിസ്ഥാൻ,

നിനക്ക് മറ്റ് രാജ്യങ്ങൾക്ക് വേണ്ടിയും കളിക്കാമായിരുന്നു, അർജൻ്റീനയെ മാത്രം തിരെഞ്ഞെടുത്തതിന് നന്ദി, വൈകാരിക കുറിപ്പുമായി ഡി മരിയ

മനുഷ്യനായി പിറന്നതിന് മെസിക്ക് നന്ദി..!

നീ ബൗളിങ്ങും ഒന്ന് മെച്ചപ്പെടുത്ത്, ഏകദിനത്തിൽ ശ്രേയസിന് പകരം തിലകിനെ കൊണ്ടുവരാൻ നീക്കം, നിർദേശം നൽകി ടീം മാനേജ്മെൻ്റ്

അടുത്ത ലേഖനം
Show comments