ആറ് ദിവസം കഠിനമായ പരിശീലനം: ഇനി കളി മാറുമെന്ന് ചെന്നൈ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്

Webdunia
വ്യാഴം, 1 ഒക്‌ടോബര്‍ 2020 (17:24 IST)
ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ നേടിയ തകർപ്പൻ പ്രകടനത്തിന് ശെഷം ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് മികച്ച പ്രകടനം കാഴ്‌ച്ചവെക്കാനായിട്ടില്ല. ശേഷം നടന്ന രണ്ട് മത്സരങ്ങളിലും ടീം പരാജയപ്പെട്ടതോടെ ടീമിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ഇപ്പോഴിതാ ടീം വിജയവഴിയിൽ തിരിച്ചെത്താനുള്ള കഠിനശ്രമത്തിലാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചെന്നൈ പരിശീലകനായ സ്റ്റീഫൻ ഫ്ലെമിങ്.
 
ആറ് ദിവസമായി മത്സരങ്ങൾ ഇല്ലാതിരുന്നത് അടുത്ത മത്സരത്തിന് തയ്യാറെടുക്കുന്നതിൽ ടീമിനെ സഹായിച്ചുവെന്ന് ഫ്ലെമിങ് പറയുന്നു. ഈ സമയത്ത് ടീമിന്റെ പോരായ്‌മകളെ കുറിച്ച് മനസിലാക്കാനും കൂടുതൽ പരിശീലനം നടത്തുവാനും സാധിച്ചതായും ഫ്ലെമിങ് പറഞ്ഞു. നാളെ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. ടീമിൽ അമ്പാട്ടി റ്ആയുഡു,ഡ്വയിൻ ബ്രാവോ എന്നിവർ മടങ്ങിയെത്തുമെന്നും ഫ്ലെമിങ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

നെയ്മർ യുഗം അവസാനിച്ചോ?, ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ സാധ്യത കുറവ്, സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ പോലും ഇടമില്ല

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാം ബുമ്രയുള്ള കാലം വരെ, ബുമ്ര പോയാൽ പിന്നെ ആരുണ്ട്, ഇന്ത്യയുടെ ഭാവി അത്ര ശോഭനമല്ല, മുന്നറിയിപ്പുമായി ആർ അശ്വിൻ

കളി തുടങ്ങും മുൻപെ ചെന്നൈയ്ക്ക് തിരിച്ചടി, ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റ് നഥാൻ എല്ലിസ് പുറത്ത്

Sanju Samson : സഞ്ജു രോഹിത്തിനെയും കോലിയേയും പോലെ, പകരക്കാരനില്ല, എങ്ങനെ ഒഴിവാക്കാനാകും: റിയാൻ പരാഗ്

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

നെയ്മർ യുഗം അവസാനിച്ചോ?, ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ സാധ്യത കുറവ്, സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ പോലും ഇടമില്ല

അടുത്ത ലേഖനം
Show comments