Daily Horoscope
✕

വിരാട് ഭായിയിൽ നിന്നും പഠിച്ചത് രാജസ്ഥാനിൽ നടപ്പിലാക്കും: നയം വ്യക്തമാക്കി സഞ്ജു സാംസൺ

Webdunia
ശനി, 10 ഏപ്രില്‍ 2021 (19:24 IST)
ഇന്ത്യൻ നായകൻ വിരാട് കോലിയിൽ നിന്നും പഠിച്ച കാര്യങ്ങൾ രാജസ്ഥാൻ റോയൽസിൽ നടപ്പിലാക്കുമെന്ന് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ. ഇന്ത്യൻ ടീമിലെ താരങ്ങളുടെ ഫിറ്റ്‌നസിൽ വലിയ മാറ്റങ്ങൾ വരുത്തിയത് കോലിയാണ്. ഇതാണ് ഞാൻ അദ്ദേഹത്തിൽ നിന്നും പഠിച്ചത്. ഇത് ഞാൻ രാജസ്ഥാനിലും നടപ്പിലാക്കും സഞ്ജു പറഞ്ഞു.
 
ടീമിലെ  ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസ് ഉയര്‍ത്തുന്നതില്‍ ഉത്തരവാദിത്തം എനിക്കാണ്. ടീം മാനേജ്‌മെന്റുമായും ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. എനിക്ക് 17-18 വയസ് പ്രായമുള്ളപ്പോളാണ് ഞാൻ രാജസ്ഥാനിലെത്തുന്നത്. രാഹുല്‍ ദ്രാവിഡ്, ഷെയ്ന്‍ വാട്‌സന്‍, സ്റ്റീവ് സ്മിത്ത്, അജിങ്ക്യ രഹാനെ തുടങ്ങിയ നായകന്മാർക്ക് കീഴിൽ ഞാൻ കളിച്ചിട്ടുണ്ട്. 
 
ഇവരുടെയെല്ലാം മികവ് ഞാന്‍ ശ്രദ്ധയോടെ വീക്ഷിച്ചിട്ടുള്ളതാണ്. നേതൃമികവിനെക്കുറിച്ചൊക്കെ ഞാന്‍ പഠിച്ചതു രാജസ്ഥാന്‍ റോയല്‍സില്‍നിന്നാണ്. ഇനി അതെല്ലാം ടീമിനു കാണിച്ചുകൊടുക്കാനുള്ള സമയമാണ് സഞ്ജു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നെറ്റ്‌സില്‍ വൈഭവ് മോന്‍ അടിയോടടി, സഞ്ജുവിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടോ?

ഒരൊറ്റ സെഞ്ചുറി, റാങ്കിങ്ങിൽ അടിച്ചുകയറി ശ്രേയസ്: ആദ്യ പത്തിൽ, സഞ്ജുവെല്ലാം ഏറെ പിന്നിൽ

ഐപിഎല്‍ കഴിഞ്ഞതും അവനെ ടീമില്‍ എടുക്കണമായിരുന്നു, ഭുവനേശ്വര്‍ കുമാറിന്റെ തിരിച്ചുവരവില്‍ സഞ്ജയ് മഞ്ജരേക്കര്‍

India vs West Indies, 2nd ODI: ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം ഇന്ന്

Kerala Blasters : കപ്പടിക്കും, കലിപ്പടക്കും; കേരള ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ ഉടമകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

തോൽവി മണത്ത് ഇന്ത്യ; സഞ്ജുവും വൈഭവും നിരാശപ്പെടുത്തി

ഇഷാൻ കിഷന് പകരം മൂന്നാമനായി വൈഭവ് ഇറങ്ങും, മായങ്കിന് പകരം പ്രിൻസ്; ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു

India vs New Zealand, 2nd T20I: രണ്ടാം ട്വന്റി 20 ഇന്ന്, ഫോം ആവർത്തിക്കാൻ സഞ്ജു, ഭുവി തുടരും

ഇഷാന്‍ കിഷന്റെ പരിക്ക്: ബാക്കപ്പ് ഓപ്പണറായി കുമാര്‍ കുശാഗ്ര ടി20 ടീമില്‍, വിളിയെത്തിയത് പിറന്നാള്‍ ദിനത്തില്‍

തിരിച്ചുവരവിൽ ഞെട്ടിക്കാനായില്ല, പക്ഷേ ആർസിബിക്ക് ട്രിബ്യൂട്ട് നൽകി ഭുവനേശ്വർ കുമാർ

അടുത്ത ലേഖനം
Show comments