Daily Horoscope
✕

41 പന്തിൽ 42 റൺസ്, അടിച്ചത് ഒരു സിക്‌സർ മാത്രം, ശൈലി മാറ്റിയോ? വെളിപ്പെടുത്തി സഞ്ജു സാംസൺ

Webdunia
ഞായര്‍, 25 ഏപ്രില്‍ 2021 (14:32 IST)
ഐപിഎല്ലിൽ ആദ്യ മത്സരങ്ങളിൽ മാത്രം തിളങ്ങുകയും പിന്നീട് നിറം മങ്ങുകയും ചെയ്യുന്നതാണ് സഞ്ജു സാംസണിന്റെ രീതിയെന്ന് വിമർശകർ സ്ഥിരമായി ഉയർത്തുന്ന വിമർശനമാണ്. ഈ ഐപിഎല്ലിലും ആദ്യ മത്സരത്തിൽ തിളങ്ങിയ സഞ്ജു തുടർന്നെത്തിയ മത്സരങ്ങളിൽ തിളങ്ങിയിരുന്നില്ല.എന്നാൽ കൊൽക്കത്തയ്ക്കെതിരെ നടന്ന മത്സരത്തിൽ തീര്‍ത്തും വ്യത്യസ്തമായ ശൈലിയാണ് സഞ്ജു ബാറ്റ് വീശിയത്.
 
മത്സരത്തിൽ അതിവേഗം റൺസ് ബാറ്റ് ചെയ്യുന്ന സഞ്ജുവിന് പകരം ഒരു ക്യാപ്റ്റന്റെ പക്വതയോടെ ക്ഷമാപൂര്‍വ്വം സിംഗിളും ഡബിളുമെടുത്ത് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കുന്ന സഞ്ജുവിന്റെ മറ്റൊരു വേര്‍ഷനാണ് കളിയില്‍ കാണാനായത്.രണ്ടു ബൗണ്ടറികളും ഒരേയൊരു സിക്‌സറും മാത്രമേ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ. അതായത് 42 റൺസിൽ 28 റൺസും സഞ്ജു ഓടിയെടുത്തതായിരുന്നു.
 
മത്സരം പൂർ‌ത്തിയാക്കുന്ന വരെ സഞ്ജു ക്രീസിൽ തുടർന്നു. എന്തുകൊണ്ടായിരുന്നു ബാറ്റിങില്‍ ഇങ്ങനെയൊരു സമീപനം താന്‍ സ്വീകരിച്ചതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് സഞ്ജു ഇപ്പോൾ. നിങ്ങള്‍ അതിവേഗ ഫിഫ്റ്റിയടിച്ചിട്ടും ടീം വിജയിച്ചില്ലെങ്കില്‍ അതു വളരെ നിരാശയുണ്ടാക്കുമെന്നും ഇത്തരമൊരു ബാറ്റിങായിരുന്നു സാഹചര്യം ആവശ്യപ്പെട്ടതെന്നും സഞ്ജു വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നെറ്റ്‌സില്‍ വൈഭവ് മോന്‍ അടിയോടടി, സഞ്ജുവിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടോ?

ഒരൊറ്റ സെഞ്ചുറി, റാങ്കിങ്ങിൽ അടിച്ചുകയറി ശ്രേയസ്: ആദ്യ പത്തിൽ, സഞ്ജുവെല്ലാം ഏറെ പിന്നിൽ

ഐപിഎല്‍ കഴിഞ്ഞതും അവനെ ടീമില്‍ എടുക്കണമായിരുന്നു, ഭുവനേശ്വര്‍ കുമാറിന്റെ തിരിച്ചുവരവില്‍ സഞ്ജയ് മഞ്ജരേക്കര്‍

India vs West Indies, 2nd ODI: ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം ഇന്ന്

Kerala Blasters : കപ്പടിക്കും, കലിപ്പടക്കും; കേരള ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ ഉടമകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി, ഹാര്‍ദ്ദിക്കിന്റെ വരവ് നീളും, ഇനി കളിക്കുക ഐപിഎല്ലില്‍?

India vs New Zealand, 1st T20I: ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു, സഞ്ജു ഓപ്പണർ; നാല് വർഷത്തിനു ശേഷം ഭുവി !

ടീം തോൽവിയുടെ വക്കിൽ, പക്ഷേ സ്റ്റീവ് സ്മിത്ത് എലൈറ്റ് ക്ലബിൽ, ടെസ്റ്റ് ക്രിക്കറ്റിൽ 11,000 റൺസ് തികച്ചു, പോണ്ടിങ്ങിനും ബോർഡർക്കുമൊപ്പം

കളി 'പാസാക്കി' നിക്കോ പാസ്; യുണൈറ്റഡിനെ കോമോ തരിപ്പണമാക്കി

അടുത്ത ലേഖനം
Show comments