Daily Horoscope

യുഎഇ‌യിലെ സാഹചര്യം ധോണിയ്‌ക്ക് അനുകൂലം, കാരണം വ്യക്തമാക്കി സഞ്ജയ് മഞ്ജരേക്കർ

Webdunia
ശനി, 12 സെപ്‌റ്റംബര്‍ 2020 (13:35 IST)
യുഎ‌യിലെ സാഹചര്യം ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ എംഎസ് ധോണിക്ക് ഏറെ അനുകൂലമാണെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. യുഎ‌യിലെ സാഹചര്യങ്ങൾ സ്പിൻ ബൗളിങിന് അനുകൂലമാണ് എന്നാണ് വിലയിരുത്തുന്നത്. സ്പിൻ ബൗളിങിനെ നിയന്ത്രിക്കാൻ ലോകത്ത് ധോണിയേക്കാൾ മികച്ച ക്യാപ്‌റ്റനില്ലെന്നും മഞ്ജരേക്കർ പറഞ്ഞു.
 
യുഎ‌യിലെ സാഹചര്യത്തിന് യോജിച്ച രീതിയിലുള്ള സ്പിൻ കരുത്താണ് ചെന്നൈയ്‌ക്കുള്ളത്. ടി20യിലെ ഏറ്റവും അപകടകാരിയായ സ്പിന്നർമാരിൽ ഒരാളായ ഇമ്രാൻ താഹിർ ചെന്നൈ നിരയിലുണ്ട്. ഐ.പി.എല്ലില്‍ മികച്ച റെക്കോഡുള്ള ചാവ്ലയും ആഭ്യന്തര ക്രിക്കറ്റില്‍ അതിശയിപ്പിച്ച തമിഴ്‌നാട് താരം സായ് കിഷോറും കരണ്‍ ശര്‍മയും ചേരുന്നതോടെ ഹർഭജന്റെ അഭാവത്തിലും ശക്തമായ സ്പിൻ നിര രൂപപ്പെടുന്നു. കൂടാതെ രവീന്ദ്ര ജഡേജയെ ഒരു സ്പിന്നർ എന്ന നിലയിൽ കൂടി ധോണിക്ക് ആശ്രയിക്കാനാവും.
 
പന്ത് ടേൺ ചെയ്യുന്ന പിച്ചുകളിൽ ധോണിയേക്കാൾ മികച്ച നായകനില്ല. കൂടാതെ പരിചയസമ്പന്നരായ ധാരാളം താരങ്ങളുള്ളതും ചെൻനൈ‌ക്ക് കരുത്താകും മഞ്ജരേക്കർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കഴിഞ്ഞ മത്സരത്തിൽ പോലും സെഞ്ചുറി നേടി, രോഹിത്തിന് ലോകകപ്പിൽ സ്ഥാനമുറപ്പ്, ഉറച്ച പിന്തുണ നൽകി ബിസിസിഐ സെക്രട്ടറി

ഹാർദ്ദിക് തുടരും, പക്ഷേ ക്യാപ്റ്റൻ സ്ഥാനം തെറിക്കും, പുതിയ നായകൻ ആരാകണമെന്ന് രോഹിത് തീരുമാനിക്കും

തോറ്റ് തോറ്റ് മടുത്തു, ഹെഡ് കോച്ചിനെയും 7 താരങ്ങളെയും പുറത്താക്കി,അടിമുടി മാറ്റവുമായി പാകിസ്ഥാൻ,

നിനക്ക് മറ്റ് രാജ്യങ്ങൾക്ക് വേണ്ടിയും കളിക്കാമായിരുന്നു, അർജൻ്റീനയെ മാത്രം തിരെഞ്ഞെടുത്തതിന് നന്ദി, വൈകാരിക കുറിപ്പുമായി ഡി മരിയ

നീ ബൗളിങ്ങും ഒന്ന് മെച്ചപ്പെടുത്ത്, ഏകദിനത്തിൽ ശ്രേയസിന് പകരം തിലകിനെ കൊണ്ടുവരാൻ നീക്കം, നിർദേശം നൽകി ടീം മാനേജ്മെൻ്റ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയുടെ ലോകകപ്പ് പ്ലാനിൽ ഹാർദ്ദിക് ഇല്ലെ?, പുറത്താകാൻ കാരണം ഇതാണ്

ഒരല്പം സമയമെടുക്കു, സ്ഥിരതയുടെ പേരിൽ സഞ്ജു പ്രയാസപ്പെടേണ്ടി വരില്ല: ഉപദേശവുമായി സുനിൽ ഗവാസ്കർ

അഗാർക്കർ പുറത്തേക്ക് തന്നെയെന്ന് റിപ്പോർട്ട്, ചീഫ് സെലക്ടർ സ്ഥാനത്തേക്ക് പാർഥീവ് പട്ടേലും പ്രഗ്യാൻ ഓജയും പരിഗണനയിൽ

അടുത്ത ലേഖനം
Show comments