വടിയെടുത്ത് പിന്നാലെ നടക്കുന്ന ക്യാപ്‌റ്റനല്ല ഞാൻ, താരങ്ങൾക്ക് ആത്മവിശ്വാസം നൽകുക മാത്രമാണ് എന്റെ പണി

Webdunia
ബുധന്‍, 11 നവം‌ബര്‍ 2020 (12:17 IST)
ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച നായകനെന്ന് നിസംശയം വിശേഷിപ്പിക്കാൻ കഴിയുന്ന താരമാണ് മുംബൈ നായകനായ രോഹിത് ശർമ. അഞ്ച് കിരീടങ്ങളാണ് മുംബൈ ഇതുവരെ രോഹിത്തിന് കീഴിൽ സ്വന്തമാക്കിയത്. രോഹിത്തിന്റെ ഈ മികച്ച പ്രകടനങ്ങൾ കണക്കിലെടുത്ത് ഇന്ത്യയുടെ നിശ്ചിത ഓവർ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം രോഹിത്തിന് നൽകണമെന്ന് പോലും വാദിക്കുന്നവർ അനവധിയാണ്. താരങ്ങളെ പിന്തുണക്കുന്നതിൽ മറ്റേത് നായകനേക്കാളും രോഹിത് മുന്നിലാണ് എന്നതാണ് ആരാധകർ ഇതിന് കാരണം പറയുന്നത്.
 
ഇപ്പോളിതാ തന്റെ കീഴില്‍ ടീം മികച്ച പ്രകടനം പുറത്തെടുക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് പറയുകയാണ് രോഹിത്. "ഐപിഎൽ കിരീട വിജയത്തിന് ശേഷം സംസാരിക്കുകയായിരുന്നു മുംബൈ നായകൻ. വടിയെടുത്ത് പിന്നാന്നെ പോവുന്ന ക്യാപ്റ്റനല്ല ഞാൻ. എപ്പോഴും താരങ്ങളുടെ പിന്നാലെ നടന്ന് ഇത് അങ്ങനെ ചെയ്യണം അത് ഇങ്ങനെ ചെയ്യണം എന്നൊന്നും ഞാൻ പറയാറില്ല. എപ്പോഴും വടിയെടുത്ത് പേടിപ്പിച്ച് നിര്‍ത്താന്‍ എനിക്ക് പറ്റില്ല. എന്റെ കീഴിലുള്ള താരങ്ങള്‍ ആത്മവിശ്വാസം കൊടുക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത്.അത്തരത്തില്‍ മാത്രമേ മറ്റുതാരങ്ങളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ സാധിക്കൂ". രോഹിത് പറഞ്ഞു. 
 
അതേസമയം ടീമിന്റെ വിജയത്തിൽ സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളേയും രോഹിത് അഭിനന്ദിച്ചു. അതേസമയം മത്സരത്തിൽ സൂര്യകുമാറിന് വേണ്ടി താൻ വിക്കറ്റ് നൽകണമായിരുന്നുവെന്നും രോഹിത് പ്രതികരിച്ചു. മത്സരത്തിൽ രോഹിത്ത് അനാവശ്യമായി റൺ ഓടുകയും സൂര്യകുമാർ അതിന്റെ ഫലമായി റണ്ണൗട്ട് ആകുകയും ചെയ്‌തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

France: ഈ പോക്ക് 2002 ലെ ബ്രസീലിനെ ഓർമിപ്പിക്കുന്നു; ഫ്രാൻസിനെ തോൽപ്പിക്കാൻ ആരുണ്ട്?

വൈഭവും ശ്രേയസും വന്നതല്ലാതെ എന്ത് മാറ്റം!, തോൽവിയിൽ വീണ്ടും ട്രാൻസിഷൻ വാദം ഉയർത്തി ന്യായീകരിച്ച് ശ്രേയസ് അയ്യർ

India vs England: തുടർച്ചയായി അഞ്ചാം തോൽവി, രണ്ട് പരമ്പര നഷ്ടം 2019 നു ശേഷം ആദ്യം; നാണംകെട്ട് ഇന്ത്യ

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

France vs Sweden: അനായാസം ഫ്രാൻസ്; എംബാപ്പെയ്ക്ക് ഇരട്ടഗോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Argentina vs Switzerland: മെസിയും സംഘവും സെമി കാണുമോ?

Spain vs France Semi-Final: ബെൽജിയത്തെ 'ഫിനിഷാക്കി' സ്‌പെയിൻ; സെമിയിൽ എതിരാളികൾ ഫ്രാൻസ്

'അത് ഹാൻഡ് ബോൾ, ഞങ്ങളുടെ കളിക്കാർ നിന്നു'; റഫറി ഫ്രാൻസിന് അനുകൂലമായി നിലപാടെടുത്തെന്ന് മൊറോക്കോ പരിശീലകൻ

ചാമ്പ്യന്മാരായിട്ടും നാണംകെട്ടു, ഒടുവിൽ വടിയെടുക്കാൻ ബിസിസിഐ: പ്രകടനം മോശമായാൽ പലരും തെറിക്കും

അടുത്ത ലേഖനം
Show comments