ഞങ്ങൾ 4-5 വർഷമായി ഒരുമിച്ചു കളിക്കുന്നു, അവൻ എങ്ങനെ എനിക്കെതിരെ എറിയുമെന്ന് അറിയാമായിരുന്നു: പൃഥ്വി ഷാ

Webdunia
വെള്ളി, 30 ഏപ്രില്‍ 2021 (19:28 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വെടിക്കെട്ട് പ്രകടനം കൊണ്ട് അത്ഭുതപ്പെടുത്തുന്ന കളിക്കാരനാണ് പൃഥ്വി ഷാ. എങ്കിലും കഴിഞ്ഞ സീസണിൽ താരം തീർത്തും നിറം മങ്ങിയപ്പോൾ വലിയ വിമർശനമാണ് താരത്തിനെതിരെ ഉയർന്നത്. എന്നാൽ വിമർശകരെ കൊണ്ട് കയ്യടിപ്പിക്കുന്ന പ്രകടനമാണ് കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്തയ്‌ക്കെതിരെ ഷാ പുറത്തെടുത്തത്.
 
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ 41 പന്തില്‍ 82 റണ്‍സാണ് യുവതാരം അടിച്ചെടുത്തത്. ഇതില്‍ 11 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നു. ശിവം മാവി എറിഞ്ഞ ആദ്യ ഓവറിലെ ആറ് പന്തുകളും ബൗണ്ടറി നേടി താരം ഒരു അപൂർവ നേട്ടവും മത്സരത്തിൽ സ്വന്തമാക്കിയിരുന്നു. ഇപ്പോളിതാ ഇതിനെ പറ്റി പ്രതികരിച്ചിരിക്കുകയാണ് താരം.
 
സത്യസന്ധമായി പറഞ്ഞാല്‍ ഒന്നിനെക്കുറിച്ചും ചിന്തിക്കാതെയാണ് കളിച്ചത്. മോശം ബോളിനായി കാത്തിരുന്നു. ശിവം മാവിയും ഞാനും ഒരുമിച്ച് 4-5 വര്‍ഷത്തോളം കളിച്ചിട്ടുള്ളതാണ്.ശിവം എനിക്കെതിരേ എവിടെയായിരിക്കും പന്തെറിയുകയെന്ന് എനിക്കറിയാമായിരുന്നു.ആദ്യ നാല് പന്ത് കഴിഞ്ഞപ്പോള്‍ ഒരു ഷോര്‍ട്ട് ബോള്‍ ഞാന്‍ പ്രതീക്ഷിച്ചു. അത് ഹെല്‍മറ്റിന് നേരെ വരുന്നതും കരുതിയാണ് ഞാന്‍ ഇരുന്നത്.എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അവന്‍ ഒരു ഹാഫ് വോളി മാത്രമാണ് അപ്പോൾ എറിഞ്ഞത് പൃഥ്വി ഷാ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kane Williamson : ഒരു ഇതിഹാസം കൂടെ പടിയിറങ്ങുന്നു, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കെയ്ൻ വില്യംസൺ

പരിക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി, പ്രതിരോധം ശക്തമാക്കി അർജൻ്റീന

ബാബർ അസമും ഷഹീൻ അഫ്രിദിയും പുറത്ത്; ഏഷ്യൻ ഗെയിംസിനായി യുവസംഘത്തെ പ്രഖ്യാപിച്ച് പാകിസ്താൻ

ശ്രേയസ് ക്യാപ്റ്റനാകാതിരിക്കാൻ ഗംഭീർ ചരടുവലികൾ നടത്തി; റിപ്പോർട്ട്

സൂര്യകുമാറിനെ പുറത്താക്കാൻ സമ്മർദ്ദം ചെലുത്തിയത് ഗംഭീർ, ക്യാപ്റ്റൻ സ്ഥാനത്തേക്ക് നിർദേശിച്ചത് 2 പേരുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Lionel Messi: മെസിയുടെ ഫൗളിനു റഫറി കണ്ണടച്ചോ? വിവാദം

'മെസ്സി തനിപ്രാന്തൻ', ഹാട്രിക് നേട്ടത്തിൽ പ്രശംസയുമായി ഹാളണ്ട്, ഏറ്റെടുത്ത് അർജൻ്റീന ആരാധകർ

Vaibhav Sooryavanshi : ഷോർട്ട് ബോളുകൾക്ക് മുന്നിൽ വീഴുന്നു, നാലാം മത്സരത്തിലും നിരാശപ്പെടുത്തി വൈഭവ്

England vs Newzealand : സ്റ്റോക്സ് പുറത്ത്, റൂട്ട് നായകൻ:യുവതാരനിര, ടെസ്റ്റിൽ അടിമുടി മാറ്റങ്ങളുമായി ഇംഗ്ലണ്ട്

വീര്യം കൂടുന്ന വീഞ്ഞ്, ക്ലോസെയും 'ക്ലോസാകും'; മൈതാനത്ത് ആനന്ദ കണ്ണീർ

അടുത്ത ലേഖനം
Show comments