Daily Horoscope
✕

ഋഷഭ് പന്ത് മാത്രമല്ല, ഡൽഹിയുടെ മറ്റൊരു സൂപ്പർ താരം കൂടി പരിക്കിൽ, ഐപിഎൽ നഷ്‌ടമാകും

Webdunia
ചൊവ്വ, 13 ഒക്‌ടോബര്‍ 2020 (12:34 IST)
ഋഷഭ് പന്തിന് പരിക്കേറ്റതിന് പിന്നാലെ ഡൽഹി ക്യാപിറ്റൽസിന് വീണ്ടും തിരിച്ചടി. പരിക്ക് മൂലം ഡൽഹിയുടെ സ്റ്റാർ പേസർ ഇഷാന്ത് ശർമയ്‌ക്ക് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. ആന്തരികാവയവങ്ങൾക്ക് വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇഷാന്തിനെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്നും മാറ്റിനിർത്തുന്നത്.
 
സീസണിന്റെ തുടക്കത്തില്‍ പരിക്ക് കാരണം താരത്തിന് ചില മത്സരങ്ങള്‍ നഷ്ടമായിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും പരിക്കേൽക്കുന്നത്. ഇഷാന്തിന് പരിക്കേറ്റതിനെ തുടർന്ന് ഹർഷൽ പട്ടേലായിരുന്നു ഡൽഹിക്കായി കളിച്ചിരുന്നത്. നായകൻ ശ്രേയസ് അയ്യരാണ് ഇഷാന്തിന് പരിക്കേറ്റ കാര്യം സ്ഥിരീകരിച്ചത്.ഈ മാസം 14ന് രാജസ്ഥാനും 17ന് ചെന്നൈക്കും എതിരെയാണ് ഡല്‍ഹിയുടെ അടുത്ത മത്സരം. പന്തിന് പകരം ടീമില്‍ ഇന്ത്യൻ വിക്കറ്റ് കീപ്പർമാരില്ല എന്നതും ഡൽഹിക്ക് തിരിച്ചടിയാണ്. അലക്‌സ് ക്യാരിയാണ് ഡൽഹി ടീമിലുള്ള മറ്റൊരു വിക്കറ്റ് കീപ്പിങ് താരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈഭവിന് സമയമുണ്ട്, തിരക്കിട്ട് കളിപ്പിക്കേണ്ട, സഞ്ജുവും അഭിഷേകും തുടരട്ടെ : സനത് ജയസൂര്യ

ഗില്ലിന് ഒരു ഫുൾ ടീമിനെ കിട്ടാനില്ലാത്ത അവസ്ഥ, സത്യത്തിൽ അവനോട് ചെയ്യുന്ന അനീതി : ഗംഭീർ

പ്രിയദർശിനി നൂറാം ദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗതമന്ത്രി, വ്യാജ വാർത്ത പ്രചരിപ്പിച്ചത് മീഡിയ വൺ

നാട്ടിൽ സിംഹങ്ങൾ, എന്നാൽ വിദേശപിച്ചുകളിൽ അഭിഷേകും സൂര്യവംശിയും വിയർക്കും: മുന്നറിയിപ്പുമായി സന്ദീപ് പാട്ടീൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നാളെ ജപ്പാനെതിരെ, അവസരം കാത്ത് വൈഭവ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈഭവിന് സമയമുണ്ട്, തിരക്കിട്ട് കളിപ്പിക്കേണ്ട, സഞ്ജുവും അഭിഷേകും തുടരട്ടെ : സനത് ജയസൂര്യ

ഗില്ലിന് ഒരു ഫുൾ ടീമിനെ കിട്ടാനില്ലാത്ത അവസ്ഥ, സത്യത്തിൽ അവനോട് ചെയ്യുന്ന അനീതി : ഗംഭീർ

നാട്ടിൽ സിംഹങ്ങൾ, എന്നാൽ വിദേശപിച്ചുകളിൽ അഭിഷേകും സൂര്യവംശിയും വിയർക്കും: മുന്നറിയിപ്പുമായി സന്ദീപ് പാട്ടീൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നാളെ ജപ്പാനെതിരെ, അവസരം കാത്ത് വൈഭവ്

രോഹിത്തോ കോലിയോ പോലും എന്നെ ഇത്ര പ്രയാസപ്പെടുത്തിയിട്ടില്ല, ഏറ്റവും ബുദ്ധിമുട്ടിച്ച ഇന്ത്യൻ ബാറ്റർ ചേതേശ്വർ പുജാരയെന്ന് പാറ്റ് കമ്മിൻസ്

അടുത്ത ലേഖനം
Show comments