Daily Horoscope
✕

യുഎഇ‌യിൽ ചൂട് പ്രശ്‌നമാകും, ഐപിഎൽ രണ്ടാം ഘട്ട വേദിയായി ഇംഗ്ലണ്ടും ഓസ്ട്രേലിയയും പരിഗണനയിൽ

Webdunia
വ്യാഴം, 6 മെയ് 2021 (17:27 IST)
ഐപിഎൽ 2021 സീസണിലെ ബാക്കി മത്സരങ്ങൾ ഇംഗ്ലണ്ടിലോ ഓസീസിലോ ആയി പൂർത്തിയാക്കാൻ സാധ്യത. ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയ്‌ക്കും ടി20 ലോകകപ്പിനും ഇടയിലുള്ള സമയമാണ് നിലവിൽ ഐപിഎൽ നടത്താനായി ഉദ്ദേശിക്കുന്നത്. 
 
അതേസമയം ഇന്ത്യ വേദിയാക്കുക എന്ന സാധ്യത ബിസിസിഐ പൂർണമായും തള്ളികളഞ്ഞതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ പിഴവുകളില്ലാതെ മത്സരങ്ങൾ സംഘടിപ്പിക്കാൻ സാധിച്ചതിനാൽ വേദിയായി യുഎഇയും പരിഗണനയിലുണ്ട്. എന്നാൽ സെപ്‌റ്റംബർ മാസത്ത് യുഎഇയിൽ ചൂട് കൂടുതലാകുമെന്നതാണ് ഇതിൽ നിന്നും പിന്നോട്ട് വലിക്കുന്നത്. ഇംഗ്ലണ്ടാണ് വേദിയെങ്കിൽ ഇതേ സമയം ഇന്ത്യൻ താരങ്ങൾ ടെസ്റ്റ് പരമ്പരയ്‌ക്കായി ഇംഗ്ലണ്ടിൽ ഉണ്ടാകും എന്നതാണ് പോസിറ്റീവായ ഘടകം.
 
കാലാവസ്ഥ അനുകൂലമാകുമെന്നതും മറ്റ് വിദേശതാരങ്ങൾക്ക് ഇംഗ്ലണ്ടിലെത്താൻ പ്രയാസമില്ല എന്നതും ഇംഗ്ലണ്ടിന് അനുകൂല ഘടകകങ്ങളാണ്. അതേസമയം ഒക്‌ടോബർ-നവംബർ മാസങ്ങളിൽ നടക്കുന്ന ടി20 ലോകകപ്പും ഇന്ത്യയിൽ നിന്നും മാറ്റാൻ സാധ്യതയേറെയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

India vs West Indies, 2nd ODI: ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം ഇന്ന്

Kerala Blasters : കപ്പടിക്കും, കലിപ്പടക്കും; കേരള ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ ഉടമകൾ

അജിത് അഗാർക്കർ ഒഴിയും; പ്രഗ്യാൻ ഓജ താൽക്കാലിക ചീഫ് സെലക്ടർ, സ്ഥിരപ്പെടുത്തിയേക്കാം

അസൂയയോ താരതമ്യമോ ഇല്ല, അവൻ അത്ഭുതമാണ്: വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ധ്രുവ് ജുറെൽ

ലോകകപ്പ് വലിയ ടൂര്‍ണമെന്റ്, ഫുള്‍ ഫിറ്റ്‌നസില്ലാത്തവര്‍ക്ക് ടീമില്‍ ഇടമില്ല, ഹാര്‍ദിക്കിനും ബുംറയ്ക്കും മുന്നറിയിപ്പുമായി ഗൗതം ഗംഭീര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs West Indies, 2nd ODI: ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം ഇന്ന്

അജിത് അഗാർക്കർ ഒഴിയും; പ്രഗ്യാൻ ഓജ താൽക്കാലിക ചീഫ് സെലക്ടർ, സ്ഥിരപ്പെടുത്തിയേക്കാം

Kerala Blasters : കപ്പടിക്കും, കലിപ്പടക്കും; കേരള ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ ഉടമകൾ

മറ്റേത് രാജ്യത്താണെങ്കിലും ടി20യിലും ഓപ്പണർ ഗില്ലായിരിക്കും: സെഞ്ചുറി നേട്ടത്തെ പ്രശംസിച്ച് വസീം ജാഫർ

കുൽദീപ് ഇല്ലാതെ ലോകകപ്പ് ചിന്തിക്കണ്ട, ചാമ്പ്യൻ ബൗളറെന്ന് അശ്വിൻ

അടുത്ത ലേഖനം
Show comments