Webdunia - Bharat's app for daily news and videos

Install App

കാർത്തിക്കിന്റെ തീരുമാനം തന്നെ അത്ഭുതപെടുത്തിയെന്ന് മോർഗൻ

Webdunia
ശനി, 17 ഒക്‌ടോബര്‍ 2020 (08:43 IST)
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്‌റ്റൻ സ്ഥാനം ഒഴിയാനുള്ള ദിനേശ് കാർത്തികിന്റെ തീരുമാനം ഇന്നലെയാണ് ടീമിനെ അറിയിച്ചതെന്നും എല്ലാവരെയും പോലെ താനും തീരുമാനത്തിൽ ഞെട്ടിപോയെന്നും പുതിയ കൊൽക്കത്തൻ നായകനായ ഓയിൻ മോർഗൻ. മുംബൈക്കെതിരായ മത്സരത്തിലെ ടോസിനുശേഷമാണ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള കാര്‍ത്തിക്കിന്‍റെ തീരുമാനത്തിൽ മോർഗൻ പ്രതികരിച്ചത്.
 
ബാറ്റിങ്ങിൽ ശദ്ധ കേന്ദ്രീകരിക്കാനാണ് ക്യാപ്‌റ്റൻ സ്ഥാനം ഒഴിയുന്നതെന്ന് കാർത്തിക് വ്യക്തമാക്കി. വ്യക്തി താല്‍പര്യത്തെക്കാള്‍ ടീമിന്‍റെ താല്‍പര്യത്തിനാണ് കാര്‍ത്തിക്ക് മുന്‍ഗണന കൊടുത്തത്. ഇത്തരമൊരു തീരുമാനമെടുക്കാൻ അസാമാന്യമായ ധൈര്യം വേണമെന്നും മോർഗൻ പറഞ്ഞു.
 
അതേസമയം ടീമിന്റെ ക്യാപ്‌റ്റൻ സ്ഥാനത്തെത്തിയതിൽ സന്തോഷമുണ്ടെന്ന് മോർഗൻ പറഞ്ഞു. പക്ഷേ നായകനായി മോർഗൻ എത്തിയ ആദ്യ കളിയിൽ നാല്  റൺസെടുക്കാനെ കാർത്തിക്കിന് സാധിച്ചുള്ളു.മുംബൈക്കെതിരെ നാലാമനായി ക്രീസിലെത്തിയ കാര്‍ത്തിക്ക് രാഹുല്‍ ചാഹറിന്‍റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രീലങ്കയെ വിരട്ടാനുള്ള കരുത്ത് ഇന്ത്യൻ പേസ് നിരയ്ക്കുണ്ട്, മറുപടിയുമായി മോണെ മോർക്കൽ

Bangladesh vs Australia, 1st Test, Day 1: ട്രോളിയവരൊക്കെ എവിടെ? ഓസ്‌ട്രേലിയ 198 ന് ഓൾഔട്ട്, ഞെട്ടിച്ച് ബംഗ്ലാദേശ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ജിം ഫിറ്റ്നസ് അല്ല, മാച്ച് ഫിറ്റ്നസാണ് പ്രധാനം': പരിക്കുകൾ വർദ്ധിക്കുന്നതിൽ എൻസിഎയെ കുറ്റം പറയുന്നതിൽ കാര്യമില്ലെന്ന് ഗവാസ്കർ

ഓസ്ട്രേലിയക്കെതിരെ ടെസ്റ്റ് വിജയം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിങ്ങിൽ ഇന്ത്യയെ പിന്നിലാക്കി ബംഗ്ലാദേശ്

India vs Sri Lanka, 1st Test: 500 തൊടാതെ ഇന്ത്യ; ലങ്ക വീണു തുടങ്ങി, നാല് വിക്കറ്റ് നഷ്ടം

Sri Lanka vs India, 1st Test: ഇന്നിങ്‌സ് ജയം നടക്കുമോ? മൂന്നാം ദിനം നിർണായകം

9 കളി ഞങ്ങൾക്ക് മുന്നിലുണ്ട് ആറെണ്ണമെങ്കിലും ജയിച്ച് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തും, നയം വ്യക്തമാക്കി ഗിൽ

അടുത്ത ലേഖനം
Show comments