Webdunia - Bharat's app for daily news and videos

Install App

വമ്പൻ ട്വിസ്റ്റ്: കാർത്തിക് നായകസ്ഥാനം ഒഴിഞ്ഞു, കൊൽക്കത്തയ്‌ക്ക് ഇനി പുതിയ നായകൻ

Webdunia
വെള്ളി, 16 ഒക്‌ടോബര്‍ 2020 (15:04 IST)
ഐപിഎൽ പതിമൂന്നാം സീസൺ പാതിവഴിയിൽ നിൽക്കേ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകസ്ഥാനം ഒഴിഞ്ഞ് ദിനേശ് കാർത്തിക്. സീസണിലെ മോശം പ്രകടനത്തിന്റെ പേരിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നതിനിടെയാണ് കാർത്തികിന്റെ പുതിയ തീരുമാനം. ഇംഗ്ലണ്ടിന്റെ ലോകകപ്പ് നായകനായ ഓയിൻ മോർഗനെ നായകനാക്കണം എന്ന് നേരത്തെ തന്നെ മുൻ താരങ്ങളും ആരാധകരും ആവശ്യം ഉന്നയിച്ചിരുന്നു.
 
അതേസമയം ബാറ്റിങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പുതിയ തീരുമാനമെന്ന് കാർത്തിക് വ്യക്തമാക്കി.ഏഴ് മത്സരങ്ങളില്‍ നാല് ജയവുമായി നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്‌സ് ഇപ്പോൾ. ലീഗിൽ ദിനേശ് കാർത്തികിന്റെ ക്യാപ്‌റ്റൻസിയെ പറ്റി വലിയ തോതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു.സുനില്‍ നരെയ്‌നെ തുടര്‍ച്ചയായി ഓപ്പണിംഗില്‍ പരീക്ഷിച്ചതും മോര്‍ഗന്‍റെയും റസലിന്‍റെയും ബാറ്റിംഗ് സ്ഥനവുമെല്ലാം വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. 
 
ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സിനെ നേരിടുമ്പോള്‍ മോര്‍ഗനാവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിക്കുക. സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ വിജയം മുംബൈക്കായിരുന്നെങ്കിലും പുതിയ നായകന് കീഴിൽ കരുത്തരായിട്ടായിരിക്കും കൊൽക്കത്ത ഇന്നിറങ്ങുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രീലങ്കയെ വിരട്ടാനുള്ള കരുത്ത് ഇന്ത്യൻ പേസ് നിരയ്ക്കുണ്ട്, മറുപടിയുമായി മോണെ മോർക്കൽ

Bangladesh vs Australia, 1st Test, Day 1: ട്രോളിയവരൊക്കെ എവിടെ? ഓസ്‌ട്രേലിയ 198 ന് ഓൾഔട്ട്, ഞെട്ടിച്ച് ബംഗ്ലാദേശ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ജിം ഫിറ്റ്നസ് അല്ല, മാച്ച് ഫിറ്റ്നസാണ് പ്രധാനം': പരിക്കുകൾ വർദ്ധിക്കുന്നതിൽ എൻസിഎയെ കുറ്റം പറയുന്നതിൽ കാര്യമില്ലെന്ന് ഗവാസ്കർ

ഓസ്ട്രേലിയക്കെതിരെ ടെസ്റ്റ് വിജയം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിങ്ങിൽ ഇന്ത്യയെ പിന്നിലാക്കി ബംഗ്ലാദേശ്

India vs Sri Lanka, 1st Test: 500 തൊടാതെ ഇന്ത്യ; ലങ്ക വീണു തുടങ്ങി, നാല് വിക്കറ്റ് നഷ്ടം

Sri Lanka vs India, 1st Test: ഇന്നിങ്‌സ് ജയം നടക്കുമോ? മൂന്നാം ദിനം നിർണായകം

9 കളി ഞങ്ങൾക്ക് മുന്നിലുണ്ട് ആറെണ്ണമെങ്കിലും ജയിച്ച് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തും, നയം വ്യക്തമാക്കി ഗിൽ

അടുത്ത ലേഖനം
Show comments