ആത്മവിശ്വാസം നൽകിയത് ഫിഞ്ച്, കോലിയിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനായി : ദേവ്‌ദത്ത് പടിക്കൽ

Webdunia
ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (12:57 IST)
ബാറ്റ് ചെയ്യുമ്പോൾ മറുതലയ്‌ക്കൽ ആരോൺ ഫിഞ്ച് നൽകിയ ആത്മവിശ്വാസമാണ് തന്നെ തുണച്ചതെന്ന് റോയൽ ചലഞ്ചേഴ്‌സിന്റെ മലയാളി ഓപ്പണർ ദേവ്‌ദത്ത് പടിക്കൽ. റോയൽ ചലഞ്ചേഴ്‌സിനായി അരങ്ങേറ്റ മത്സരത്തിൽ 133.3 ശരാശരിയിൽ 42 പന്തിൽ നിന്നും 56 റൺസാണ് ദേവ്‌ദത്ത് നേടിയത്. ആർസി‌ബിക്ക് വേണ്ടി അരങ്ങേറ്റം കുറിക്കാൻ പോകുന്നു എന്നറിഞ്ഞത് മുതൽ താൻ അസ്വസ്ഥനായിരുന്നുവെന്ന് താരം പറയുന്നു.
 
ആർസിബിക്കായി അരങ്ങേറ്റം കുറിക്കാൻ പോകുന്നു എന്നറിഞ്ഞതോടെ ഞാൻ അസ്വസ്ഥനായി. മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. എന്നാൽ ആദ്യ രണ്ട് പന്തുകൾ നേരിട്ടതോടെ ആത്മവിശ്വാസമായി. ഹൈദരാബാദിനെതിരെ എനിക്ക് വേഗത്തിൽ കളിക്കാൻ പറ്റുന്നുണ്ടെന്ന് മനസ്സിലായതോടെ ഫിഞ്ച് എനിക്ക് സ്ട്രൈക്ക് തന്നു, എന്നില് വിശ്വസിച്ചു അത് എനിക്ക് വലിയ ആത്മവിശ്വാസം നൽകി. ദേവ്‌ദത്ത് പറഞ്ഞു.
 
അതേസമയം കോലിയിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചതായും ദേവ്‌ദത്ത് പറഞ്ഞു.വ്യാഴാഴ്‌ച്ച കിങ്‌സ് ഇലവൻ പഞ്ചാബുമായാണ് ബാംഗ്ലൂരിന്റെ അടുത്ത മത്സരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kane Williamson : ഒരു ഇതിഹാസം കൂടെ പടിയിറങ്ങുന്നു, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കെയ്ൻ വില്യംസൺ

പരിക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി, പ്രതിരോധം ശക്തമാക്കി അർജൻ്റീന

ബാബർ അസമും ഷഹീൻ അഫ്രിദിയും പുറത്ത്; ഏഷ്യൻ ഗെയിംസിനായി യുവസംഘത്തെ പ്രഖ്യാപിച്ച് പാകിസ്താൻ

ശ്രേയസ് ക്യാപ്റ്റനാകാതിരിക്കാൻ ഗംഭീർ ചരടുവലികൾ നടത്തി; റിപ്പോർട്ട്

സൂര്യകുമാറിനെ പുറത്താക്കാൻ സമ്മർദ്ദം ചെലുത്തിയത് ഗംഭീർ, ക്യാപ്റ്റൻ സ്ഥാനത്തേക്ക് നിർദേശിച്ചത് 2 പേരുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കൻ വിസ നടപടി താങ്ങാനാവില്ലായിരുന്നു, അമ്മ ഇവിടെ ഉണ്ടായിരുന്നെങ്കിൽ... ഒരു രാജ്യത്തിനെ ചുമലിലേറ്റിയിട്ടും വിങ്ങിപൊട്ടി കേപ് വെർദെ ഹീറോ 'വോസിഞ്ഞ'

കളിച്ചില്ലെ, ഇനി വിട്ടോ.. രാത്രി തന്നെ ഇറാൻ ടീമിനെ ഓടിച്ച് വിട്ട് യുഎസ്, പ്രതിഷേധവുമായി ഇറാൻ താരങ്ങൾ, ക്രൂരതയെന്ന് ആരാധകർ

Vaibhav Sooryavanshi: വൈഭവ് സൂര്യവൻശിക്കു ഐസിസിയുടെ ശിക്ഷ ലഭിക്കുമോ?

വെളിച്ചമില്ലെന്ന് പറഞ്ഞിട്ടും സൂപ്പർ ഓവറിന് വാശിപ്പിടിച്ചു, സ്ട്രൈക്ക് വൈഭവിന് നൽകിയില്ല: തോൽവി ഇരന്ന് വാങ്ങി ഇന്ത്യ, എല്ലാ പഴിയും തിലക് വർമയ്ക്ക്!

Neymar: ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും നെയ്മറിനു നഷ്ടമായേക്കും

അടുത്ത ലേഖനം
Show comments