സ്മിത്തും വാർണറും നാട്ടിലേക്ക് മടങ്ങിയേക്കും, ഐപിഎൽ അനിശ്ചിതത്വത്തിൽ

Webdunia
ചൊവ്വ, 27 ഏപ്രില്‍ 2021 (13:09 IST)
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഐപിഎല്ലിൽ നിന്നും പിൻമാറാനൊരുങ്ങി കൂടുതൽ താരങ്ങൾ. ഓസീസ് സൂപ്പർ താരങ്ങളായ ഡേവിഡ് വാര്‍ണറും സ്‌റ്റീവ് സ്‌മിത്തും നാട്ടിലേക്ക് മടങ്ങാന്‍ ആലോചിക്കുന്നതായാണ് വാര്‍ത്താ ഏജന്‍സിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്‌തു.
 
ഇതിനകം മൂന്ന് ഓസീസ് താരങ്ങൾ ഐപിഎൽ ആരംഭിച്ചതിന് ശേഷം ഓസീസിലേക്ക് മടങ്ങിയിരുന്നു. രാജസ്ഥാന്‍ റോയല്‍സ് പേസര്‍ ആന്‍ഡ്രൂ ടൈയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പേസര്‍ കെയ്‌ന്‍ റിച്ചാര്‍ഡ്‌സൺ,സ്പിന്നർ ആദം സാംപ എന്നിവരാണ് ഐപിഎല്ലിൽ നിന്നും പിൻമാറിയ ഓസീസ് താരങ്ങൾ. നായകന്‍ കൂടിയായ വാര്‍ണര്‍ പിന്‍മാറിയാല്‍ സണ്‍റൈസേഴ്‌സിനും സ്‌മിത്ത് മടങ്ങിയാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനും കനത്ത തിരിച്ചടിയാകും.
 
അതേസമയം ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഓസ്‌ട്രേലിയ വിലക്കേർപ്പെടുത്താനുള്ള സാധ്യത മുന്നിൽ കണ്ടാണ് താരങ്ങൾ മടങ്ങാൽ ആലോചിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഇന്ത്യയിലുള്ള താരങ്ങളും പരിശീലകരും കമന്‍റേറ്റര്‍മാരുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷനും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

France vs Sweden: അനായാസം ഫ്രാൻസ്; എംബാപ്പെയ്ക്ക് ഇരട്ടഗോൾ

India vs England : ക്രിക്കറ്റ് ടീം ഗെയിമാണ്, ഒറ്റയാളെ ആശ്രയിക്കുന്ന പരിപാടിയല്ല, വൈഭവ് കാത്തിരിക്കേണ്ടി വരും, വ്യക്തമാക്കി ശ്രേയസ് അയ്യർ

നോക്കൗട്ട് ഗോളുകളിൽ മാസ്റ്റർ, ലോകത്തെ മികച്ച താരം മെസ്സിയായിരിക്കാം, ലോകകപ്പിൽ അത് പക്ഷേ എംബാപ്പെ മാത്രം

Sanju Samson: സഞ്ജുവിന്റെ കാര്യം പരുങ്ങലിൽ; ഇംഗ്ലണ്ടിനെതിരെ ബെഞ്ചിലോ?

Women's T20 Worldcup : ഓസീസ് വഴി മുടക്കി, വനിതാ ലോകകപ്പിൽ സെമിഫൈനൽ കാണാതെ ഇന്ത്യ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എംബാപ്പെ ഫ്രഞ്ചുക്കാരനായി നടിക്കുന്ന കാമറൂൺകാരൻ, വിവാദമായി പരാഗ്വെ സെനറ്ററുടെ പരാമർശം, നിയമനടപടിയുമായി ഫ്രഞ്ച് ഫെഡറേഷൻ

Belgium Vs USA : 'ട്രംപ് കാർഡല്ല, ഇന്നാ പിടി നിങ്ങളുടെ ടീമിനുള്ള ചുവപ്പ് കാർഡ്', അമേരിക്കയെ നാണംകെടുത്തി ബെൽജിയം

Sanju Samson : ശാന്തരാകുവിൻ, സഞ്ജു പുറത്തല്ല: ഓപ്പണിങ് സ്ഥാനവും നഷ്ടമാകില്ല

യൂറോ കപ്പ് നേടാനായത് ലോകകപ്പിന് തുല്യം, ഇനിയൊരു ലോകകപ്പിനില്ല.. വിരമിക്കലും ഉടനില്ല: ക്രിസ്റ്റ്യാനോ റൊണാൾഡോ

അടുത്ത ലേഖനം
Show comments