Publish Date: Thu, 13 Aug 2020 (14:25 IST)
Updated Date: Thu, 13 Aug 2020 (14:34 IST)
ടീമിൽ ഒത്തിരി സ്പിന്നർമാർ ഉള്ളത് യുഎയിൽ ഇത്തവണ നടക്കുന്ന ഐപിഎൽ മത്സരങ്ങളിൽ ചെന്നൈയ്‌ക്ക് തുണയാവുമെന്ന് ടീമിലെ സീനിയർ താരമായ ഷെയ്‌ൻ വാട്സൺ. കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഎഇയിൽ വരണ്ട പിച്ചുകളായിരിക്കും. അത് ചെന്നൈയ്‌ക്ക് കാര്യമായി ഗുണം ചെയ്യുമെന്നാണ് വാട്‌സണിന്റെ അഭിപ്രായം. പിച്ചുകൾ ഇക്കുറി സ്ലോ ആയിരിക്കും. ചെന്നൈയ്‌ക്കൊപ്പം നിലവാരമുള്ള സ്പിന്നർമാരുണ്ട്. അതിനാൽ തന്നെ പിച്ചിന്റെ ആനുകൂല്യം ചെന്നൈ മുതലെടുക്കുമെന്നും വാട്‌സൺ വ്യക്തമാക്കി.
ഐപിഎൽ ലോകത്തെ ഏറ്റവും മികച്ച ടി20 ടൂർണമെന്റാണെന്നും ചെന്നൈയിൽ തിങ്ങിനിറയുന്ന ആരാധകരെ താൻ ഇക്കുറി മിസ് ചെയുമെന്നും വാട്‌സൺ കൂട്ടിചേർത്തു.