Publish Date: Thu, 03 Sep 2020 (20:52 IST)
Updated Date: Thu, 03 Sep 2020 (20:54 IST)
വ്യക്തിപരമായ കാരണങ്ങളാൽ സുരേഷ് റെയ്‌ന ഐപിഎല്ലിൽ നിന്നും പിന്മാറിയതിന് പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്‌സിലെ സീനിയർ താരമായ ഹർഭജൻ സിംഗും ഇത്തവണത്തെ ഐപിഎല്ലിനുണ്ടാവില്ലെന്ന് റിപ്പോർട്ട്. ചെന്നൈയിൽ നിന്ന് ദുബായിലേക്ക് ടീമിനൊപ്പം പോകാതിരുന്ന ഹര്‍ഭജന്‍ പിന്നീട് ടീമിനൊപ്പം ചേരുമെന്നായിരുന്നു ടീം മാനേജ്മെന്റ് ഇതുവരെ വ്യക്തമാക്കിയിരുന്നത്.
അതേസമയം ടീമിനൊപ്പം ഹർഭജൻ ഒരുതരത്തിലുള്ള ആശയവിനിമയവും നടത്തിയിട്ടില്ലെന്ന് ചെന്നൈ ടീം വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്‌തു. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ഹര്‍ഭജനില്‍ നിന്ന് മറുപടി ലഭിക്കാത്തപക്ഷം ഹർഭജനില്ലാത്ത ടീമായിരിക്കും ഇത്തവണ ഐപിഎല്ലിൽ കളിക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.