Publish Date: Thu, 03 Sep 2020 (14:27 IST)
Updated Date: Thu, 03 Sep 2020 (14:28 IST)
വ്യക്തിപരമായ കാരണങ്ങളാൽ ഈ സീസണിലെ ഐപിഎൽ മത്സരങ്ങളിൽ നിന്നും വിട്ടുനിൽക്കുന്ന സുരേഷ് റെയ്‌നയെ ചെന്നൈ സൂപ്പർ കിംഗ്‌സ് വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും പുറത്താക്കിയതായി വെളിപ്പെടുത്തൽ. ചെന്നൈ സൂപ്പർ കിങ്സുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ച് ‘ഇൻസൈഡ് സ്പോർടാ’ണ് ഈ വിവരം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. നാട്ടിൽ ക്വാറന്റൈനിൽ കഴിയുന്ന റെയ്‌ന ടീമിനൊപ്പം ചേരാൻ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ടീം മാനേജ്‌മെന്റ് വഴങ്ങിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
റെയ്‌നയെ വീണ്ടും ടീമിലെടുക്കുന്ന കാര്യത്തിൽ ഇടപെടാനില്ലെന്ന് ഉടമ എൻ.ശ്രീനിവാസൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ വിഷയത്തിൽ നായകൻ എംഎസ് ധോണിയുടെ തീരുമാനം നിർണായകമാകും.റെയ്ന ടീം ക്യാംപ് വിട്ടപ്പോൾത്തന്നെ അദ്ദേഹത്തെ ടീമിന്റെ വാട്സാപ്പ് ഗ്രൂപ്പിൽനിന്ന് നീക്കിയിരുന്നുവെന്നാണ് വിവരം.