Webdunia - Bharat's app for daily news and videos

Install App

ആദ്യം വീഴ്‌ത്തിയതും കോലിയെ നൂറാം വിക്കറ്റും കോലി, ഐപിഎല്ലിൽ 100 വിക്കറ്റിന്റെ തിളക്കത്തിൽ ബു‌മ്ര

Webdunia
വ്യാഴം, 29 ഒക്‌ടോബര്‍ 2020 (12:41 IST)
ലോകക്രിക്കറ്റിൽ തന്നെ താൻ എന്തുകൊണ്ടാണ് എണ്ണപ്പെട്ട താരമായിരിക്കുന്നതെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ജസ്‌പ്രീത് ബു‌മ്രയുടെ പ്രകടനം. മത്സരത്തിന്റെ തുടകത്തിൽ ജോഷെ ഫിലിപ്പും ദേവ്‌ദത്ത് പടിക്കലും അടിച്ചു തകര്‍ത്തിട്ടും ബുമ്രയെക്കൊണ്ട് ഒരോവര്‍ മാത്രമാണ് പൊള്ളാർഡ് എറിയിച്ചത്. തന്റെ വജ്രായുദ്ധം എതിർനിരയിലെ ശക്തരായവർക്ക് നേരെയാണ് തൊടുക്കേണ്ടതെന്ന് പൊള്ളാർഡിന് കൃത്യമായി അരിയാമായിരുന്നു.
 
സ്പിന്നർമാർക്കെതിരെ കോലി റൺസെടുക്കാൻ പാടുപ്പെട്ടപ്പോൾ പൊള്ളാർഡ് തന്റെ വജ്രായുദ്ധം വെളിയിലിറക്കി. 12ആം ഓവറിൽ ബു‌മ്രയുടെ ആദ്യ പന്തിൽ രണ്ട് റണ്‍സ് ഓടിയെടുത്ത കോലി  143 കിലോ മീറ്റര്‍ വേഗത്തില്‍ എത്തിയ ഷോട്ട് പിച്ച് പന്തില്‍ ബൗണ്ടറിക്ക് ശ്രമിച്ച് സൗരഭ് തിവാരിക്ക് ക്യാച്ച് നൽകി മടങ്ങി.കോലിയുടെ വിക്കറ്റ് നേട്ടത്തിലൂടെ രണ്ട് നാഴികകല്ലുകളാണ് ബു‌മ്ര പിന്നിട്ടത്. ഐപിഎല്ലിൽ 100 വിക്കറ്റെന്ന നാഴികക്കല്ലും ടി20 ക്രിക്കറ്റില്‍ 200 വിക്കറ്റെന്ന നേട്ടവും ബുമ്ര സ്വന്തമാക്കി.
 
അതേസമയം ഐപിഎല്ലിൽ ബു‌മ്രയുടെ ആദ്യ വിക്കറ്റും നൂറാം വിക്കറ്റും കോലിയാണെന്ന അപൂർവതയും ഇന്നലെയുണ്ടായി. 89 ഐപിഎൽ മത്സരങ്ങളിൽ നിന്നാണ് ബു‌മ്രയുടെ നേട്ടം. 2015ൽ മുംബൈക്കായി നാല് മത്സരങ്ങളിലാണ് ബു‌മ്ര കളിച്ചത്. 2016ലാണ് ബുമ്ര എതിരാളികള്‍ പേടിക്കുന്ന ബൗളറായി മാറിയത്. ആ സീസണില്‍ 14 കളികളില്‍ 15 വിക്കറ്റുകൾ ബുമ്ര സ്വന്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രീലങ്കയെ വിരട്ടാനുള്ള കരുത്ത് ഇന്ത്യൻ പേസ് നിരയ്ക്കുണ്ട്, മറുപടിയുമായി മോണെ മോർക്കൽ

Bangladesh vs Australia, 1st Test, Day 1: ട്രോളിയവരൊക്കെ എവിടെ? ഓസ്‌ട്രേലിയ 198 ന് ഓൾഔട്ട്, ഞെട്ടിച്ച് ബംഗ്ലാദേശ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

England vs Pakistan, 2nd Test: ജയമുറപ്പിക്കാൻ ഇംഗ്ലണ്ട്, പാക്കിസ്ഥാൻ വീണ്ടും നാണംകെടുമോ?

ഇമ്രാന്‍ ഖാന്റെ മക്കളുമായുള്ള അഭിമുഖം പുറത്ത് വിട്ടാല്‍ കളിക്കില്ലെന്ന് പാക് ടീം,ഭീഷണിക്ക് പുല്ലുവില നല്‍കി സ്‌കൈ സ്‌പോര്‍ട്‌സ് : വിവാദം

റിഷഭ് പന്തെല്ലാം കൂടുതൽ ഉത്തരവാദിത്തം കാണിക്കണം, ബാറ്റിങ്ങ് ശൈലിക്കെതിരെ തുറന്നടിച്ച് ആർ അശ്വിൻ

സ്പിന്നര്‍മാര്‍ക്ക് വിക്കറ്റെടുക്കാനാവില്ലെന്നാണ് ഗില്ലിന്റെ വിചാരം, ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് അജയ് ജഡേജ

'നീ ബാറ്റ് ചെയ്യാൻ ഇറങ്ങിയാൽ ഞങ്ങൾ ഡിക്ലയർ ചെയ്യാം'; രസികൻ മറുപടിയുമായി ശ്രീലങ്ക ക്യാപ്റ്റൻ (വീഡിയോ)

അടുത്ത ലേഖനം
Show comments