ഐപിഎല്ലിൽ ഗാംഗുലിയുടെ ശ്രദ്ധ നേടിയ ആറ് യുവതാരങ്ങൾ ഇവർ, പട്ടികയിൽ സഞ്ജുവും ദേവ്‌ദത്തും

Webdunia
വ്യാഴം, 5 നവം‌ബര്‍ 2020 (12:21 IST)
ഐപിഎ‌ൽ പതിമൂന്നാം സീസണിൽ തിളങ്ങിയ ആറ് ഇന്ത്യൻ യുവതാരങ്ങളെ അഭിനന്ദിച്ച് ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ നായകനുമായ സൗരവ് ഗാംഗുലി. മലയാളി താരങ്ങളായ സഞ്ജു സാംസണും ബാംഗ്ലൂരിന്റെ ദേവ്‌ദത്ത് പടിക്കലും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
 
മുംബൈയുടെ സൂര്യകുമാർ യാദവിനെയാണ് ഗാംഗുലി ഏറ്റവുമധികം പ്രശംസിച്ചത്. സ്ഥിരതയാർന്ന പ്രകടനമാണ് സൂര്യകുമാർ കാഴ്‌ച്ചവെക്കുന്നതെന്ന് ഗാംഗുലി പറഞ്ഞു. രാജസ്ഥാന്റെ മലയാളി താരമായ സഞ്ജു സാംസണിനെയും കൊൽക്കത്തയുടെ രാഹുൽ ത്രിപാഠിയേയും ദാദ പുകഴ്‌ത്തി.  ശുഭ്‌മാൻ ഗില്ലാണ് ഗാംഗുലിയുടെ കണ്ണ് പതിഞ്ഞ മറ്റൊരു കൊൽക്കത്തൻ താരം.
 
അതേസമയം തന്റെ ആദ്യ സീസണിൽ തന്നെ ഐപിഎല്ലിലെ റൺവേട്ടക്കാരുടെ പട്ടികയിൽ ഇടം നേടാനായ ദേവ്‌ദത്തിനെയും ഗാംഗുലി പ്രശംസിച്ചു. കൊൽക്കത്തയുടെ വരുൺ ചക്രവർത്തിയാണ് കൂട്ടത്തിൽ ഇടം നേടിയ ഏക ബൗളിങ് താരം. സീസണിൽ 14 മത്സരങ്ങളിൽ നിന്നും 18 വിക്കറ്റുകൾ വരുൺ സ്വന്തമാക്കിയിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

France: ഈ പോക്ക് 2002 ലെ ബ്രസീലിനെ ഓർമിപ്പിക്കുന്നു; ഫ്രാൻസിനെ തോൽപ്പിക്കാൻ ആരുണ്ട്?

എല്ലാം കാണുക

ഏറ്റവും പുതിയത്

പലസ്തീൻ പതാകയുമായി യമാൽ ലോകകപ്പ് ആഘോഷം നടത്തിയോ?

ബലാത്സംഗം, ഭീഷണിപ്പെടുത്തൽ ക്രിക്കറ്റ് താരം അഭിഷേക് പോറലിനെ അറസ്റ്റ് ചെയ്യാൻ പോലീസിനോട് നിർദേശിച്ച് കൽക്കത്ത ഹൈക്കോടതി

Fact Check: ലമിൻ യമാൽ മെസിക്കു നേരെ അശ്ലീല ആംഗ്യം കാണിച്ചോ?

2-3 കളിയായാൽ അപ്പോൾ പരിക്ക്, ലോകകപ്പ് അടുക്കുമ്പോൾ ബൗളർമാരെ പറ്റി ആശങ്ക പ്രകടിപ്പിച്ച് ഗിൽ

ഈ ബഹളങ്ങളൊന്നുമില്ലെങ്കിൽ പിന്നെന്ത് രസം, വിമർശനങ്ങൾ സമ്മർദ്ദമുണ്ടാക്കാറില്ല : രോഹിത് ശർമ

അടുത്ത ലേഖനം
Show comments