Webdunia - Bharat's app for daily news and videos

Install App

കോവിഡ് വ്യാപനം: ഐപിഎല്‍ ഉപേക്ഷിക്കുന്നു

Webdunia
തിങ്കള്‍, 3 മെയ് 2021 (15:32 IST)
ഐപിഎല്‍ 2021 സീസണ്‍ ഉപേക്ഷിക്കാന്‍ സാധ്യത. നിലവില്‍ സീസണ്‍ പകുതി പൂര്‍ത്തിയായിട്ടുണ്ട്. ആകെയുള്ള 60 കളികളില്‍ പകുതി മത്സരങ്ങളോളം പൂര്‍ത്തിയായി. എന്നാല്‍, കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സീസണ്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് ബിസിസിഐ നിലപാട്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക തീരുമാനം ഉടന്‍. 
 
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങളായ പാറ്റ് കമ്മിന്‍സ്, വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍ എന്നിവര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൊല്‍ക്കത്തയും ബാംഗ്ലൂരും തമ്മിലുള്ള മത്സരം ഇന്ന് നടക്കാനിരിക്കെയാണ് മൂവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. ഇത് കൊല്‍ക്കത്ത ക്യാംപിന് വലിയ ആശങ്കയാകുന്നു. താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്ന് നടക്കേണ്ട മത്സരം മാറ്റിവച്ചിട്ടുണ്ട്. എന്നാല്‍, താരങ്ങള്‍ക്കിടയിലെ കോവിഡ് വ്യാപനം രൂക്ഷമായാല്‍ സീസണ്‍ മുന്നോട്ടുകൊണ്ടുപോകുക പ്രയാസമാണ്. ഈ സാഹചര്യത്തില്‍ ഐപിഎല്‍ ഉപേക്ഷിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. 
 
ഇപ്പോഴത്തെ ഷെഡ്യൂള്‍ പ്രകാരം ഐപിഎല്‍ നടക്കുമെന്നാണ് രണ്ട് ആഴ്ച മുന്‍പ് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി പറഞ്ഞത്. എന്നാല്‍, താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതാണ് ഇപ്പോള്‍ നിലപാട് മാറാന്‍ കാരണം. നിലവില്‍ പോസിറ്റീവ് ആയ താരങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ചാല്‍ അത് വന്‍ പ്രതിസന്ധിയാകുമെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. മാത്രമല്ല, ഓസ്‌ട്രേലിയ അടക്കമുള്ള ക്രിക്കറ്റ് മാനേജ്‌മെന്റുകള്‍ തങ്ങളുടെ താരങ്ങളെ ഇന്ത്യയില്‍ നിന്നു തിരിച്ചുവിളിക്കാനും സാധ്യതയുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ബുമ്ര പുറത്ത്, പകരക്കാരനായി അക്വിബ് നബി, ഇന്ത്യൻ ജേഴ്സിയിൽ അരങ്ങേറ്റം

പട്ടിണി കിടക്കുന്നവന്‍ മകന്റെ വിവാഹത്തിന് ഷാറൂഖ് ഖാനെ ഡാന്‍സ് കളിക്കാന്‍ ക്ഷണിക്കുന്നത് പോലെ, ബ്രസീലിന്റെ വരവിനെ പരിഹസിച്ച് ബൂട്ടിയ

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

കൂടുതൽ തുക നൽകില്ല, വിനീഷ്യസിന് വേണമെങ്കിൽ തുടരാം, അല്ലെങ്കിൽ പോകാം: നിലപാട് കടുപ്പിച്ച് റയൽ, നോട്ടമിട്ട് ആഴ്സണൽ

അടുത്ത ലേഖനം
Show comments