Daily Horoscope
✕

പ്ലേ ഓഫിൽ എത്തിയില്ലെങ്കിലെന്ത്, ഒരു ടീമായി നല്ല രീതിയിൽ കളിക്കാനാകുമെന്ന് തെളിയിച്ചു, ഹാപ്പിയാണെന്ന് റിഷഭ് പന്ത്

അഭിറാം മനോഹർ
വെള്ളി, 23 മെയ് 2025 (13:35 IST)
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ (ജിടി) 33 റണ്‍സിന് പരാജയപ്പെടുത്തിയതിന് പിന്നാലെ മത്സരഫലത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ലഖ്‌നൗ നായകന്‍ റിഷഭ് പന്ത്. പ്ലേ ഓഫ് യോഗ്യത നേടാനായില്ലെങ്കിലും മികച്ച ക്രിക്കറ്റ് കാഴ്ചവെയ്ക്കാന്‍ ടീമിനായതായി പന്ത് പറഞ്ഞു. തീര്‍ച്ചയായും സന്തോഷമുണ്ട്. ഒരു ടീമെന്ന നിലയില്‍ മികച്ച ക്രിക്കറ്റ് കളിക്കാനാകുമെന്ന് നമ്മള്‍ തെളിയിച്ചു.
 
ടൂര്‍ണമെന്റില്‍ ഒരു സമയത്ത് പ്ലേഓഫിലേക്ക് യോഗ്യത നേടാനുള്ള അവസരം ഉണ്ടായിരുന്നു. പക്ഷേ, അത് ഗെയിമിന്റെ ഭാഗമാണ്. നാം മെച്ചപ്പെടുത്തേണ്ടതുണ്ട്.  ടൂര്‍ണമെന്റിന് മുമ്പ് ഇഞ്ചുറി ആശങ്കകളുണ്ടായിരുന്നു. മിച്ച്, മാര്‍ക്ക്‌റാം, പൂരന്‍ എന്നിവരും മൊത്തം ബാറ്റിംഗ് യൂണിറ്റും നല്ല പ്രകടനം നടത്തി. ഫീല്‍ഡിംഗില്‍ തെറ്റുകള്‍ ഉണ്ടായി. അതില്‍ നിന്ന് പഠിച്ച് മുന്നോട്ട് പോകും. റിഷഭ് പന്ത് വ്യക്തമാക്കി. അതേസമയം സീസണിലുടനീളമുള്ള തന്റെ മോശം പ്രകടനങ്ങളെ പറ്റി പന്ത് യാതൊന്നും പരാമര്‍ശിച്ചില്ല.
 
ഗുജറാത്തിനെതിരെ 6 പന്തില്‍ 16 റണ്‍സ് നേടാനായെങ്കിലും ഈ മത്സരത്തിന് മുന്‍പ് ആകെ കളിച്ച 12 മത്സരങ്ങളില്‍ നിന്നും 135 റണ്‍സ് മാത്രമായിരുന്നു പന്ത് നേടിയത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 49 പന്തില്‍ 63 റണ്‍സ് നേടിയതാണ് സീസണില്‍ പന്തിന്റെ മികച്ച പ്രകടനം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സെവാഗിനെ ഓർമപ്പെടുത്തി ആര്യവീർ വീണ്ടും; യുഎഇയെ 70 റൺസിന് വീഴ്ത്തി ഇന്ത്യ അണ്ടർ 19 ഏഷ്യ കപ്പ് സെമിയിൽ

സഞ്ജു വീണ്ടും ആഭ്യന്തര ക്രിക്കറ്റിലേക്ക്, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തെ നയിക്കും

41 വയസിൽ ഡബിൾ സെഞ്ചുറി, ചരിത്രനേട്ടം കുറിച്ച് ക്രെയ്ഗ് ഇർവിൻ

ഇന്ത്യയുടെ പര്യടനമില്ല, ഐസിസി വിഹിതം കുറയും, ഇംഗ്ലണ്ട് ക്രിക്കറ്റിന് നഷ്ടം 627 കോടി!

ഇഷാൻ തിരിച്ചെത്തി, വൈഭവും ഭുവിയും പുറത്ത്, കിവികളെ ബാറ്റിങ്ങിനയച്ച് ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

റൂട്ടിനെയും ബ്രൂക്കിനെയും ഒപ്പം നാല് പേരെയും തൂക്കി, ബിയേഡ്മാന് സ്വപ്നതുല്യ അരങ്ങേറ്റം, ഇംഗ്ലണ്ടിനെ 131 റൺസിൽ എറിഞ്ഞിട്ട് ഓസീസ്

അന്താളിച്ച് കോലി, പൂജ്യത്തിന് മൂന്ന് വിക്കറ്റുകൾ നഷ്ടം; ഇന്ത്യക്ക് വൻ തിരിച്ചടി

ഒടുവിൽ പിടിച്ചുനിർത്തി; ഇന്ത്യക്ക് ജയിക്കാൻ 334 റൺസ്, അക്‌സർ തിളങ്ങി

എല്ലാം അസംബന്ധം, പന്ത് ചുരണ്ടൽ വിവാദത്തിൽ പങ്കില്ല, ഖവാജയുടെ വാദത്തെ തള്ളി പാറ്റ് കമ്മിൻസ്

വിൽ യങ്ങിന് സെഞ്ചുറി; 30 ഓവറിൽ 200 കടന്ന് കിവീസ്

അടുത്ത ലേഖനം
Show comments