Daily Horoscope
✕

Suryakumar Yadav: സൂര്യകുമാർ യാദവ് മുംബൈ വിടുന്നു; കൊൽക്കത്തയിലേക്ക്

മുൻ ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്കാണ് സൂര്യയുടെ കൂടുമാറ്റം

WEBDUNIA
വെള്ളി, 19 ജൂണ്‍ 2026 (08:05 IST)
Suryakumar Yadav: മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസിയുമായി അകൽച്ചയിൽ കഴിയുന്ന സൂര്യകുമാർ യാദവ് പുതിയ ഫ്രാഞ്ചൈസിയിലേക്ക്. അടുത്ത സീസണിനു മുന്നോടിയായി ടീം മാറ്റം ഉണ്ടാകും. തന്നെ റിലീസ് ചെയ്യണമെന്ന് മുംബൈ മാനേജ്‌മെന്റിനോടു സൂര്യ ആവശ്യപ്പെട്ടതായാണ് വിവരം. 
 
മുൻ ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്കാണ് സൂര്യയുടെ കൂടുമാറ്റം. കൊൽക്കത്ത ഫ്രാഞ്ചൈസിയുമായി സൂര്യ അനൗദ്യോഗിക ചർച്ചകൾ നടത്തിയെന്നും റിപ്പോർട്ടുണ്ട്. സൂര്യ കൊൽക്കത്തയിലേക്ക് എത്തിയാൽ നായകസ്ഥാനം ലഭിക്കാനും സാധ്യതയുണ്ട്. 
 
കൊൽക്കത്തയുടെ നിലവിലെ നായകൻ അജിങ്ക്യ രഹാനെയെ അടുത്ത സീസണിനു മുന്നോടിയായി റിലീസ് ചെയ്യും. അങ്ങനെ വന്നാൽ അടുത്ത സീസണിൽ സൂര്യയ്ക്കു ക്യാപ്റ്റൻസി ലഭിക്കും. 38 കാരനായ രഹാനെയ്ക്ക് ഐപിഎലിൽ തുടർന്നു കളിക്കാൻ കഴിയുമോ എന്ന കാര്യത്തിലും കൊൽക്കത്ത മാനേജ്‌മെന്റിനു സംശയമുണ്ട്. ഈ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 135.08 സ്ട്രൈക് റേറ്റിൽ 335 റൺസാണ് അജിങ്ക്യ രഹാനെ നേടിയത്. 
 
സൂര്യ കൊൽക്കത്തയിലേക്ക് എത്താനാണ് സാധ്യതയെന്ന് കൊൽക്കത്തയുടെ മുൻതാരം കൂടിയായ റോബിൻ ഉത്തപ്പയും പറഞ്ഞു. 2018 ലാണ് സൂര്യ കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് എത്തുന്നത്. മുംബൈ വിട്ടാൽ സൂര്യയെ സ്വന്തമാക്കാൻ കൂടുതൽ സാധ്യത കൊൽക്കത്തയാണെന്നാണ് ഉത്തപ്പ പറഞ്ഞത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈഭവിന് സമയമുണ്ട്, തിരക്കിട്ട് കളിപ്പിക്കേണ്ട, സഞ്ജുവും അഭിഷേകും തുടരട്ടെ : സനത് ജയസൂര്യ

ഗില്ലിന് ഒരു ഫുൾ ടീമിനെ കിട്ടാനില്ലാത്ത അവസ്ഥ, സത്യത്തിൽ അവനോട് ചെയ്യുന്ന അനീതി : ഗംഭീർ

പ്രിയദർശിനി നൂറാം ദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗതമന്ത്രി, വ്യാജ വാർത്ത പ്രചരിപ്പിച്ചത് മീഡിയ വൺ

നാട്ടിൽ സിംഹങ്ങൾ, എന്നാൽ വിദേശപിച്ചുകളിൽ അഭിഷേകും സൂര്യവംശിയും വിയർക്കും: മുന്നറിയിപ്പുമായി സന്ദീപ് പാട്ടീൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നാളെ ജപ്പാനെതിരെ, അവസരം കാത്ത് വൈഭവ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈഭവിന് സമയമുണ്ട്, തിരക്കിട്ട് കളിപ്പിക്കേണ്ട, സഞ്ജുവും അഭിഷേകും തുടരട്ടെ : സനത് ജയസൂര്യ

ഗില്ലിന് ഒരു ഫുൾ ടീമിനെ കിട്ടാനില്ലാത്ത അവസ്ഥ, സത്യത്തിൽ അവനോട് ചെയ്യുന്ന അനീതി : ഗംഭീർ

നാട്ടിൽ സിംഹങ്ങൾ, എന്നാൽ വിദേശപിച്ചുകളിൽ അഭിഷേകും സൂര്യവംശിയും വിയർക്കും: മുന്നറിയിപ്പുമായി സന്ദീപ് പാട്ടീൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നാളെ ജപ്പാനെതിരെ, അവസരം കാത്ത് വൈഭവ്

രോഹിത്തോ കോലിയോ പോലും എന്നെ ഇത്ര പ്രയാസപ്പെടുത്തിയിട്ടില്ല, ഏറ്റവും ബുദ്ധിമുട്ടിച്ച ഇന്ത്യൻ ബാറ്റർ ചേതേശ്വർ പുജാരയെന്ന് പാറ്റ് കമ്മിൻസ്

അടുത്ത ലേഖനം
Show comments