Daily Horoscope
✕

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

ഐപിഎലിലെ ഏറ്റവും മോശം സീസണിലൂടെയാണ് സൂര്യ കടന്നുപോയിക്കൊണ്ടിരിക്കുന്നത്

WEBDUNIA
വ്യാഴം, 30 ഏപ്രില്‍ 2026 (11:42 IST)
Suryakumar Yadav: മുംബൈ ഇന്ത്യൻസിന്റെ ബാറ്റിങ് ലൈനപ്പിൽ ഏറ്റവും വലിയ കരുത്തായിരുന്നു സൂര്യകുമാർ യാദവ്. ഒരറ്റത്ത് സൂര്യ ഉണ്ടെങ്കിൽ സ്‌കോർ ബോർഡിൽ 200 ഉറപ്പിച്ചിരുന്ന മുംബൈയ്ക്കു ഇപ്പോൾ ഈ താരം ടീമിൽ ഭാരമാണ്. മുംബൈ ആരാധകർ പോലും സൂര്യയെ കളിപ്പിക്കരുതെന്ന് അലമുറയിട്ടു തുടങ്ങി. 
 
ഐപിഎലിലെ ഏറ്റവും മോശം സീസണിലൂടെയാണ് സൂര്യ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഈ സീസണിൽ എട്ട് കളികളിൽ നിന്ന് 140.87 സ്‌ട്രൈക് റേറ്റിൽ സൂര്യക്കു നേടാൻ സാധിച്ചിരിക്കുന്നത് വെറും 162 റൺസ്. ഡൽഹി ക്യാപിറ്റൽസിനെതിരെ 36 പന്തിൽ 51 റൺസ് നേടിയത് ഒഴിച്ചാൽ പറയത്തക്ക പ്രകടനമൊന്നും വേറെയില്ല. 16 (8), 6 (3), 33 (22), 0 (1), 15 (10), 36 (30), 5 (5) എന്നിങ്ങനെയാണ് താരത്തിന്റെ മറ്റു സ്‌കോറുകൾ. 
 
എട്ട് കളികളിൽ ആറിലും തോറ്റ മുംബൈ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. പ്ലേ ഓഫ് പ്രതീക്ഷകൾ ഏറെക്കുറെ അസ്തമിച്ച പോലെയാണ് കളി. സൂര്യ തന്റെ മിന്നും ഫോമിലേക്ക് തിരിച്ചെത്തിയാൽ മാത്രമേ മുംബൈയ്ക്ക് ഇനി നേരിയ പ്രതീക്ഷയെങ്കിലും വയ്ക്കാൻ സാധിക്കൂ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈഭവിന് സമയമുണ്ട്, തിരക്കിട്ട് കളിപ്പിക്കേണ്ട, സഞ്ജുവും അഭിഷേകും തുടരട്ടെ : സനത് ജയസൂര്യ

ഗില്ലിന് ഒരു ഫുൾ ടീമിനെ കിട്ടാനില്ലാത്ത അവസ്ഥ, സത്യത്തിൽ അവനോട് ചെയ്യുന്ന അനീതി : ഗംഭീർ

പ്രിയദർശിനി നൂറാം ദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗതമന്ത്രി, വ്യാജ വാർത്ത പ്രചരിപ്പിച്ചത് മീഡിയ വൺ

നാട്ടിൽ സിംഹങ്ങൾ, എന്നാൽ വിദേശപിച്ചുകളിൽ അഭിഷേകും സൂര്യവംശിയും വിയർക്കും: മുന്നറിയിപ്പുമായി സന്ദീപ് പാട്ടീൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നാളെ ജപ്പാനെതിരെ, അവസരം കാത്ത് വൈഭവ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈഭവിന് സമയമുണ്ട്, തിരക്കിട്ട് കളിപ്പിക്കേണ്ട, സഞ്ജുവും അഭിഷേകും തുടരട്ടെ : സനത് ജയസൂര്യ

ഗില്ലിന് ഒരു ഫുൾ ടീമിനെ കിട്ടാനില്ലാത്ത അവസ്ഥ, സത്യത്തിൽ അവനോട് ചെയ്യുന്ന അനീതി : ഗംഭീർ

നാട്ടിൽ സിംഹങ്ങൾ, എന്നാൽ വിദേശപിച്ചുകളിൽ അഭിഷേകും സൂര്യവംശിയും വിയർക്കും: മുന്നറിയിപ്പുമായി സന്ദീപ് പാട്ടീൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നാളെ ജപ്പാനെതിരെ, അവസരം കാത്ത് വൈഭവ്

രോഹിത്തോ കോലിയോ പോലും എന്നെ ഇത്ര പ്രയാസപ്പെടുത്തിയിട്ടില്ല, ഏറ്റവും ബുദ്ധിമുട്ടിച്ച ഇന്ത്യൻ ബാറ്റർ ചേതേശ്വർ പുജാരയെന്ന് പാറ്റ് കമ്മിൻസ്

അടുത്ത ലേഖനം
Show comments