Webdunia - Bharat's app for daily news and videos

Install App

Sanju Samson : ടീം നായകൻ റുതുരാജായിരിക്കാം, പക്ഷേ ചെന്നൈയെ ഒറ്റയ്ക്ക് തോളിലേറ്റുന്ന ലീഡർ ചേട്ടൻ തന്നെ

ഐപിഎല്ലില്‍ ഒരിക്കല്‍ കൂടി ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിനെ ഒറ്റയ്ക്ക് വിജയത്തിലേക്ക് നയിച്ച് മലയാളി താരം സഞ്ജു സാംസണ്‍.

ജിതിൻരാജ് കെ വി
വെള്ളി, 24 ഏപ്രില്‍ 2026 (11:20 IST)
ഐപിഎല്ലില്‍ ഒരിക്കല്‍ കൂടി ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിനെ ഒറ്റയ്ക്ക് വിജയത്തിലേക്ക് നയിച്ച് മലയാളി താരം സഞ്ജു സാംസണ്‍. രാജസ്ഥാനില്‍ നിന്ന് ചെന്നൈയിലേക്കെത്തിയ ശേഷം ആദ്യമത്സരങ്ങളില്‍ നിറം മങ്ങിയിരുന്നെങ്കിലും വമ്പന്‍ സ്‌കോറുകള്‍ ശീലമാക്കിയിരിക്കുകയാണ് സഞ്ജു. സീസണില്‍ 3 മത്സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിജയിച്ചപ്പോള്‍ 3 മത്സരങ്ങളിലും ടീമിന്റെ ടോപ് സ്‌കോറര്‍ ആയിരുന്നത് സഞ്ജുവായിരുന്നു.
 
മുംബൈക്കെതിരെ ചെന്നൈ 207 റണ്‍സ് നേടിയപ്പോള്‍ ഇതില്‍ പകുതിയോളം റണ്‍സ് ഒറ്റയ്ക്ക് അടിച്ചെടുത്തത് സഞ്ജുവായിരുന്നു. ആദ്യ പന്ത് മുതല്‍ അവസാന പന്ത് വരെ ബാറ്റ് ചെയ്ത സഞ്ജു അവസാന പന്തിലാണ് ചെന്നൈ കുപ്പായത്തിലെ തന്റെ രണ്ടാം സെഞ്ചുറി കുറിച്ചത്. വെറും 7 ഇന്നിങ്ങ്‌സുകളില്‍ നിന്നാണ് സഞ്ജുവിന്റെ ഈ നേട്ടം. മുംബൈ ഇന്ത്യന്‍സിനെതിരെ സെഞ്ചുറിപ്രകടനം നടത്തുന്ന ആദ്യ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമെന്ന റെക്കോര്‍ഡും മത്സരത്തില്‍ സഞ്ജു സ്വന്തമാക്കി.
 
 ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ സെഞ്ചുറി പ്രകടനം നടത്തി വിമര്‍ശകരുടെ വായടപ്പിച്ച സഞ്ജു കൊല്‍ക്കത്തയ്‌ക്കെതിരെയും ചെന്നൈയുടെ ടോപ് സ്‌കോററായിരുന്നു. മുംബൈക്കെതിരെ 2 ടീമുകളിലെയും ബാറ്റര്‍മാര്‍ പതറിയ പിച്ചിലാണ് സഞ്ചുവിന്റെ സെഞ്ചുറി. സഞ്ജുവിന്റെ പ്രകടനം കഴിഞ്ഞാല്‍ 37 റണ്‍സെടുത്ത തിലകാണ് മത്സരത്തിലെ ടോപ് സ്‌കോറര്‍ എന്ന് മാത്രം മതി സഞ്ജുവിന്റെ ഇന്നിങ്ങ്‌സിനെ പ്രശംസിക്കാന്‍.
 
 നായകന്‍ റുതുരാജ് ഗെയ്ക്ക്വാദാണെങ്കിലും ചെന്നൈ ബാറ്റിങ്ങിനെ ഒറ്റയ്ക്ക് തോളിലേറ്റുന്നത് സഞ്ജു സാംസണാണ്. റുതുരാജ് ഗെയ്ക്ക്വാദും മധ്യനിരയില്‍ ഡെവാള്‍ഡ് ബ്രെവിസും ശിവം ദുബെയും അവസരത്തിനൊത്ത് ഉയരാത്തതിനാല്‍ വലിയ സമ്മര്‍ദ്ദത്തിന് നടുവിലാണ് സഞ്ജു ബാറ്റ് ചെയ്യുന്നത്. എന്നാല്‍ ചെന്നൈ കളിച്ച 3 മത്സരങ്ങളിലും ഈ ഉത്തരവാദിത്തം ഏറ്റെടുത്ത് ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ സഞ്ജുവിനായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

France: ഈ പോക്ക് 2002 ലെ ബ്രസീലിനെ ഓർമിപ്പിക്കുന്നു; ഫ്രാൻസിനെ തോൽപ്പിക്കാൻ ആരുണ്ട്?

എല്ലാം കാണുക

ഏറ്റവും പുതിയത്

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

കൂടുതൽ തുക നൽകില്ല, വിനീഷ്യസിന് വേണമെങ്കിൽ തുടരാം, അല്ലെങ്കിൽ പോകാം: നിലപാട് കടുപ്പിച്ച് റയൽ, നോട്ടമിട്ട് ആഴ്സണൽ

വെറുപ്പിനിടയിൽ സ്നേഹം നിറച്ച് ആലിംഗനം: ഹണ്ട്രഡ് മത്സരത്തിനിടെ കൈകൊടുത്ത് ജെമീമ റോഡ്രിഗസും പാക് താരം ഫാത്തിമ സനയും

2027 ഏകദിന ലോകകപ്പിൽ കോലി മിന്നിക്കുമോ? റൺമല ചില്ലറയല്ല !

അടുത്ത ലേഖനം
Show comments