Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sanju Samson: ചെന്നൈയെ രക്ഷിക്കാൻ ചേട്ടനല്ലാതെ മറ്റാര്...! വാങ്കഡെയിലെ സഞ്ജു ഷോ

ഈ സീസണിലെ രണ്ടാം സെഞ്ചുറിയാണ് സഞ്ജു വാങ്കഡെയിൽ നേടിയത്

Sanju Samson
Sanju Samson

ഐപിഎലിൽ ചെന്നൈയ്ക്കു വേണ്ടി സഞ്ജു സാംസൺ കളിക്കുന്ന ഏഴാമത്തെ കളി, എതിരാളികൾ ചിരവൈരികളായ മുംബൈ ഇന്ത്യൻ. വാങ്കഡെയിൽ ആതിഥേയരായ മുംബൈയ്ക്കായിരുന്നു മത്സരം തുടങ്ങും മുൻപ് ജയസാധ്യത. എന്നാൽ ചെന്നൈയ്ക്കു വേണ്ടി സഞ്ജു ക്രീസിൽ ഉറച്ചുനിന്നപ്പോൾ മുംബൈ നാണംകെട്ട് തലകുനിച്ചു. 
 
ഈ സീസണിലെ രണ്ടാം സെഞ്ചുറിയാണ് സഞ്ജു വാങ്കഡെയിൽ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ മുംബൈ 19 ഓവറിൽ 104 നു ഓൾഔട്ട്. മുംബൈയുടെ ടീം ടോട്ടലിൽ പകുതിയോളം റൺസും സഞ്ജു വക ! 54 പന്തിൽ 10 ഫോറും ആറ് സിക്‌സും സഹിതം 101 റൺസുമായി സഞ്ജു പുറത്താകാതെ നിന്നു. 14 പന്തിൽ 22 റൺസെടുത്ത നായകൻ ഋതുരാജ് ഗെയ്ക്വാദ് ആണ് ചെന്നൈയുടെ രണ്ടാമത്തെ ടോപ് സ്‌കോറർ. അതിൽ നിന്ന് തന്നെ സഞ്ജുവിന്റെ ഇന്നിങ്‌സ് എത്രത്തോളം വിലപ്പെട്ടതാണെന്ന് വ്യക്തം. 
 
ഐപിഎലിലെ സഞ്ജുവിന്റെ അഞ്ചാം സെഞ്ചുറിയാണിത്. ഐപിഎലിൽ ഏറ്റവും കൂടുതൽ സെഞ്ചുറികളുള്ള താരങ്ങളുടെ പട്ടികയിൽ സഞ്ജു അഞ്ചാമതെത്തി. കെ.എൽ.രാഹുലിനും അഞ്ച് സെഞ്ചുറികളുണ്ട്. എട്ട് സെഞ്ചുറികളുള്ള വിരാട് കോലിയാണ് ഒന്നാം സ്ഥാനത്ത്. ജോസ് ബട്ലർ (ഇംഗ്ലണ്ട്) ഏഴ് സെഞ്ചുറികൾ, ക്രിസ് ഗെയ്ൽ (വെസ്റ്റ് ഇൻഡീസ്) ആറ് സെഞ്ചുറികൾ എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്.
 
ട്വന്റി 20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികളുള്ള ഇന്ത്യൻ താരമാകാൻ സഞ്ജുവിനു ഇനി വേണ്ടത് ഒരു സെഞ്ചുറി മാത്രം. ടി20 ഫോർമാറ്റിൽ ഒൻപത് സെഞ്ചുറികൾ ഉള്ള വിരാട് കോലിയും അഭിഷേക് ശർമയുമാണ് ഒന്നാം സ്ഥാനത്ത്. സഞ്ജു ഇന്ന് നേടിയത് ടി20 ഫോർമാറ്റിലെ എട്ടാം സെഞ്ചുറി. രോഹിത് ശർമയ്ക്കും എട്ട് സെഞ്ചുറികൾ ഉണ്ട്. ഒരു സെഞ്ചുറി കൂടിയായാൽ സഞ്ജുവിനു കോലിക്കൊപ്പം എത്താൻ, രണ്ട് സെഞ്ചുറി നേടിയാൽ കോലിയെ മറികടക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mumbai Indians: നാണംകെട്ട് നാണംകെട്ട് മുംബൈ എങ്ങോട്ട്? കടലാസ് പുലികളെന്ന് പരിഹാസം