Publish Date: Mon, 04 Apr 2022 (08:43 IST)
Updated Date: Mon, 04 Apr 2022 (09:04 IST)
യുവതാരം ഋതുരാജ് ഗെയ്ക്വാദിന്റെ ഫോംഔട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നിരാശപ്പെടുത്തുന്നു. കഴിഞ്ഞ സീസണില്‍ ചെന്നൈ കിരീടം നേടിയപ്പോള്‍ ബാറ്റ് കൊണ്ട് ഗംഭീര പ്രകടനം നടത്തിയ താരമാണ് ഗെയ്ക്വാദ്. എന്നാല്‍, ഈ സീസണില്‍ മൂന്ന് കളികളിലും നിരാശപ്പെടുത്തി. മൂന്നില്‍ മൂന്നിലും തോറ്റ ചെന്നൈ പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ ഒന്‍പതാം സ്ഥാനത്താണ്. ഗെയ്ക്വാദ് ഫോമിലേക്ക് തിരിച്ചെത്താതെ ടീമിന് രക്ഷയില്ലെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
0, 1, 1 എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്ന് ഇന്നിങ്‌സുകളിലെ ഗെയ്ക്വാദിന്റെ സ്‌കോര്‍. കഴിഞ്ഞ സീസണില്‍ 635 റണ്‍സോടെ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ താരം ബാറ്റിങ്ങില്‍ താളം കണ്ടെത്താതെ പ്രയാസപ്പെടുന്ന കാഴ്ചയാണ് 15-ാം സീസണിന്റെ തുടക്കത്തില്‍ കാണുന്നത്.
ഗെയ്ക്വാദിന് കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നുകൊണ്ട് ഒപ്പം നില്‍ക്കുമെന്ന് ചെന്നൈ നായകന്‍ രവീന്ദ്ര ജഡേജ പറഞ്ഞു. 'ഗെയ്ക്വാദിനെ പഴയ ഫോമിലേക്ക് തിരിച്ചെത്തിക്കണം. അദ്ദേഹം മികച്ചൊരു താരമാണെന്ന് ഞങ്ങള്‍ക്ക് അറിയാം. ഞങ്ങള്‍ തീര്‍ച്ചയായും അദ്ദേഹത്തെ പിന്തുണയ്ക്കും, പഴയ ഫോമിലേക്ക് തിരിച്ചെത്തിക്കും,' ജഡേജ പറഞ്ഞു.
രേണുക വേണു
Publish Date: Mon, 04 Apr 2022 (08:43 IST)
Updated Date: Mon, 04 Apr 2022 (09:04 IST)