ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ടീമിന്റെ നായകസ്ഥാനം ഒഴിയുന്നതായി ചെന്നൈ മുൻ നായകൻ എംഎസ് ധോനി പ്രഖ്യാപിച്ചത്. പകരം രവീന്ദ്ര ജഡേജയെ ക്യാപ്‌റ്റനായി തീരുമാനിച്ചുവെങ്കിലും എംഎസ് ധോനി മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതാണ് ചെന്നൈയുടെ കഴിഞ്ഞ 2 മത്സരങ്ങളിലും കാണാനായത്.
ഇപ്പോഴിതാ നായകനെന്ന പേര് മാത്രം നൽകി ജഡേജയെ ധോനി കാഴ്‌ചക്കാരൻ മാത്രമാക്കുന്നുവെന്ന് വിമർശനം ഉയർത്തി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായിരുന്ന അജയ് ജഡേജ.ധോനിയുടെ നടപടി ജഡേജയെ അധിക്ഷേപിക്കുന്ന തരത്തിലാണെന്നും അവനും ആത്മാഭിമാനമുണ്ടെന്നും അപഹസിക്കുന്ന നടപടിയാണ് ഇപ്പോള്‍ സംഭവിക്കുന്നതെന്നുമാണ് വിമർശകർ പറയുന്നത്.
മത്സരത്തിന്റെ നിയന്ത്രണകാശം ജഡേജയില്‍ നിന്ന് ധോണി നേടിയെടുക്കുന്നത് തെറ്റായ കാര്യമാണ്. ഞാൻ കടുത്ത ധോനി ആരാധകനാണ്. എന്നാൽ ധോനി ഇപ്പോൾ ചെയ്യുന്നത് തെറ്റാണ്. ജഡേജയുടെ ക്യാപ്‌റ്റൻസിയെ എല്ലാവരും കുറ്റപ്പെടുത്തുന്നു. എന്നാൽ ജഡേജക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ മത്സരം നയിക്കാന്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ലെന്ന് വേണം പറയാന്‍. ധോണിക്ക് കീഴില്‍ നിഴലായ് ജഡേജ ഒതുങ്ങുന്ന അവസ്ഥയാണുള്ളത്.
ക്യാപ്റ്റനെന്ന നിലയിൽ തീരുമാനങ്ങളെടുക്കാനോ വളരാനോ ഉള്ള സാഹചര്യം നിലവിലെ ചെന്നൈ ടീമിൽ ജഡേജയ്ക്കില്ല. ധോനിയെ പോലൊരു താരം ജഡേജയെ മുന്നോട്ട് കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്. എന്നാല്‍ സംഭവിക്കുന്നത് അതല്ല. ധോന്നി അവനെ പിന്നോട്ട് വലിക്കുകയാണ് ചെയ്യുന്നത്. അവന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നു.
ഞാൻ തെറ്റ് ചൂണ്ടികാണിക്കുക മാത്രമാണ് ചെയ്യുന്നത്. നായകൻ ജഡേജയാണെങ്കിലും ടീം മീറ്റിങ്ങില്‍ ധോണി സംസാരിക്കുന്നതാണ് നമ്മൾ കാണുന്നത്. ധോനിയെ പോലെ മത്സരത്തെ മനസിലാക്കാൻ കഴിവുള്ളവർ ഇല്ല. എങ്കിലും ഈ നടപടി ശരിയാണെന്ന് തോന്നുന്നില്ല. ജഡേജ പറഞ്ഞു.