Royal Challengers Bengaluru: ഡു പ്ലെസിസും മാക്‌സ്വെല്ലും ഇല്ല; കോലിയേയും വില്‍ ജാക്‌സിനേയും ആര്‍സിബി നിലനിര്‍ത്തും

വിരാട് കോലി കഴിഞ്ഞാല്‍ ആര്‍സിബി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന മറ്റൊരു താരം ഇംഗ്ലണ്ടിന്റെ വില്‍ ജാക്‌സ് ആണ്

രേണുക വേണു
ശനി, 5 ഒക്‌ടോബര്‍ 2024 (09:48 IST)
Royal Challengers Bengaluru

Royal Challengers Bengaluru: 2025 ഐപിഎല്ലിനു മുന്നോടിയായി ഏതൊക്കെ താരങ്ങളെ നിലനിര്‍ത്തണമെന്ന കാര്യത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഫ്രാഞ്ചൈസി തീരുമാനത്തിലെത്തിയതായി സൂചന. ഫാഫ് ഡു പ്ലെസിസ്, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവരെ ആര്‍സിബി റിലീസ് ചെയ്യും. വിരാട് കോലി ആര്‍സിബിയില്‍ തന്നെ തുടരും. 
 
252 മത്സരങ്ങളില്‍ നിന്ന് 131.97 സ്‌ട്രൈക് റേറ്റും 38.67 ശരാശരിയുമായി ഐപിഎല്ലിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനാണ് കോലി. 2024 ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും കോലി തന്നെ. ആര്‍സിബിയില്‍ കളിച്ചുകൊണ്ട് തന്നെ ഐപിഎല്‍ കരിയര്‍ അവസാനിപ്പിക്കാനാണ് കോലിക്കും താല്‍പര്യം. അതുകൊണ്ട് ആര്‍സിബി മാനേജ്‌മെന്റ് കോലിയെ നിലനിര്‍ത്തും. 
 
വിരാട് കോലി കഴിഞ്ഞാല്‍ ആര്‍സിബി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന മറ്റൊരു താരം ഇംഗ്ലണ്ടിന്റെ വില്‍ ജാക്‌സ് ആണ്. കഴിഞ്ഞ സീസണില്‍ വെറും എട്ട് മത്സരങ്ങളില്‍ നിന്ന് 175.57 സ്‌ട്രൈക് റേറ്റില്‍ 230 റണ്‍സാണ് വില്‍ ജാക്‌സ് ആര്‍സിബിക്കായി നേടിയത്. ഓഫ് സ്പിന്നര്‍ കൂടിയായ ജാക്‌സ് ബൗളിങ്ങിലും തിളങ്ങിയിരുന്നു. വെറും 25 വയസ് മാത്രമാണ് ജാക്‌സിന്റെ പ്രായം. ഭാവിയിലേക്കുള്ള താരമെന്ന നിലയിലാണ് ആര്‍സിബി ജാക്‌സിനെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നത്. 
 
ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനേയും ആര്‍സിബി നിലനിര്‍ത്തിയേക്കും. ഐപിഎല്ലില്‍ 93 മത്സരങ്ങളില്‍ 8.65 ഇക്കോണമിയില്‍ സിറാജ് 93 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റുകളാണ് വീഴ്ത്തിയത്. സിറാജിനെ നിലനിര്‍ത്തണമെന്ന് കോലിയും മാനേജ്‌മെന്റിനോടു ആവശ്യപ്പെട്ടതായാണ് വിവരം. രജത് പട്ടീദാര്‍, അണ്‍ക്യാപ്ഡ് താരമായി യാഷ് ദയാല്‍ എന്നിവരേയും ആര്‍സിബി നിലനിര്‍ത്തിയേക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തീർന്നിട്ടില്ല, തീപ്പൊരി ഇനിയും ബാക്കിയുണ്ട്: ഉസ്ബെക്കിസ്ഥാനെതിരെ ഇരട്ടഗോൾ, അപൂർവ റെക്കോർഡും തൂക്കി റൊണാൾഡോ

റിഷഭ് പന്ത് ലഖ്‌നൗ വിട്ടു, വീണ്ടും ഡൽഹിയിൽ; പകരം കുൽദീപ്

അമ്മയായതിന്റെ പേരില്‍ ക്രിക്കറ്റ് കരിയര്‍ നഷ്ടമാകരുത്, അമ്മമാരായ ക്രിക്കറ്റര്‍മാരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക പദ്ധതിയുമായി ഐസിസി

Kane Williamson : ഒരു ഇതിഹാസം കൂടെ പടിയിറങ്ങുന്നു, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കെയ്ൻ വില്യംസൺ

പരിക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി, പ്രതിരോധം ശക്തമാക്കി അർജൻ്റീന

എല്ലാം കാണുക

ഏറ്റവും പുതിയത്

Brazil vs Scotland : സുൽത്താൻ്റെ എൻട്രി, ആഞ്ചലോട്ടിയുടെ പടനായകനായി വിനീഷ്യസ്, ഈ ബ്രസീൽ ഡെയ്ഞ്ചറാണ്

Brazil vs Scotland: ബ്രസീൽ ഗ്രൂപ്പ് ചാംപ്യൻമാർ; റൗണ്ട് 32 വിൽ ജപ്പാൻ?

'ലയണൽ മെസി ഇന്നലെ...'; മാധ്യമപ്രവർത്തകന്റെ ചോദ്യത്തിൽ അസ്വസ്ഥനായി റൊണാൾഡോ (വീഡിയോ)

Hardik Pandya: ഹാർദിക് പാണ്ഡ്യ കൊൽക്കത്തയിലേക്ക്? പിടിച്ചുനിർത്താതെ മുംബൈ

ഹാർദ്ദിക്കിനായി ശ്രമിക്കുന്നില്ലെന്ന് ചെന്നൈ, റാഞ്ചാനായി കൊൽക്കത്തയും രാജസ്ഥാനും, ട്രാൻസ്ഫർ ചർച്ചകൾ സജീവം

അടുത്ത ലേഖനം
Show comments