Daily Horoscope
✕

Royal Challengers Bengaluru: അവസാന ആറ് വിക്കറ്റ് വീണത് 16 റണ്‍സിനിടെ ! കപ്പെടുക്കാന്‍ പോകുന്ന ടീമിന്റെ അവസ്ഥ

ഹൈദരബാദിനെതിരായ മത്സരത്തില്‍ 42 റണ്‍സിനാണ് ആര്‍സിബിയുടെ തോല്‍വി

രേണുക വേണു
ശനി, 24 മെയ് 2025 (10:30 IST)
Royal Challengers Bengaluru

Royal Challengers Bengaluru: ഈ സീസണില്‍ കിരീട സാധ്യതയുള്ള ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. എന്നാല്‍ പ്ലേ ഓഫ് ഉറപ്പിച്ച ശേഷം സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ ആര്‍സിബിക്ക് അടിതെറ്റുന്ന കാഴ്ചയാണ് കണ്ടത്. ഒരു ചാംപ്യന്‍ ടീമിനെ പോലെ കളിച്ചുവന്ന ആര്‍സിബി ചോക്കേഴ്‌സ് ആകുന്ന കാഴ്ച..! 
 
ഹൈദരബാദിനെതിരായ മത്സരത്തില്‍ 42 റണ്‍സിനാണ് ആര്‍സിബിയുടെ തോല്‍വി. വിജയം ഉറപ്പിച്ച ശേഷമാണ് ആരാധകരെ നിരാശപ്പെടുത്തിയുള്ള ഈ തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് അടിച്ചുകൂട്ടി. എന്നാല്‍ അനായാസം ആര്‍സിബി ഇത് മറികടക്കുമെന്ന് തോന്നിപ്പിച്ചതാണ്. എന്നാല്‍ മധ്യനിര തകര്‍ന്നടിഞ്ഞതോടെ ആര്‍സിബിയുടെ കഥയും കഴിഞ്ഞു. 
 
19.5 ഓവറില്‍ 189 നു ആര്‍സിബി ഓള്‍ഔട്ട് ആയി. 15.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് എന്ന നിലയില്‍ ജയത്തോടു അടുക്കുകയായിരുന്ന ടീമിനാണ് ഈ ഗതി വന്നത്. ശേഷിക്കുന്ന 25 പന്തില്‍ 16 റണ്‍സ് എടുക്കുന്നതിനിടെ ആറ് വിക്കറ്റുകള്‍ ആര്‍സിബിക്ക് നഷ്ടമായി. 
 
മായങ്ക് അഗര്‍വാള്‍ (11), രജത് പാട്ടീദര്‍ (18), റൊമാരിയോ ഷെപ്പോര്‍ഡ് (പൂജ്യം), ക്രുണാല്‍ പാണ്ഡ്യ (എട്ട്), ടിം ഡേവിഡ് (ഒന്ന്) ഇവര്‍ നിരാശപ്പെടുത്തിയതാണ് ആര്‍സിബിയുടെ തോല്‍വിക്കു കാരണം. ഈ തോല്‍വിയോടെ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനക്കാരായിരുന്ന ആര്‍സിബി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സെവാഗിനെ ഓർമപ്പെടുത്തി ആര്യവീർ വീണ്ടും; യുഎഇയെ 70 റൺസിന് വീഴ്ത്തി ഇന്ത്യ അണ്ടർ 19 ഏഷ്യ കപ്പ് സെമിയിൽ

സഞ്ജു വീണ്ടും ആഭ്യന്തര ക്രിക്കറ്റിലേക്ക്, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തെ നയിക്കും

41 വയസിൽ ഡബിൾ സെഞ്ചുറി, ചരിത്രനേട്ടം കുറിച്ച് ക്രെയ്ഗ് ഇർവിൻ

ഇന്ത്യയുടെ പര്യടനമില്ല, ഐസിസി വിഹിതം കുറയും, ഇംഗ്ലണ്ട് ക്രിക്കറ്റിന് നഷ്ടം 627 കോടി!

ഇഷാൻ തിരിച്ചെത്തി, വൈഭവും ഭുവിയും പുറത്ത്, കിവികളെ ബാറ്റിങ്ങിനയച്ച് ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

റൂട്ടിനെയും ബ്രൂക്കിനെയും ഒപ്പം നാല് പേരെയും തൂക്കി, ബിയേഡ്മാന് സ്വപ്നതുല്യ അരങ്ങേറ്റം, ഇംഗ്ലണ്ടിനെ 131 റൺസിൽ എറിഞ്ഞിട്ട് ഓസീസ്

അന്താളിച്ച് കോലി, പൂജ്യത്തിന് മൂന്ന് വിക്കറ്റുകൾ നഷ്ടം; ഇന്ത്യക്ക് വൻ തിരിച്ചടി

ഒടുവിൽ പിടിച്ചുനിർത്തി; ഇന്ത്യക്ക് ജയിക്കാൻ 334 റൺസ്, അക്‌സർ തിളങ്ങി

എല്ലാം അസംബന്ധം, പന്ത് ചുരണ്ടൽ വിവാദത്തിൽ പങ്കില്ല, ഖവാജയുടെ വാദത്തെ തള്ളി പാറ്റ് കമ്മിൻസ്

വിൽ യങ്ങിന് സെഞ്ചുറി; 30 ഓവറിൽ 200 കടന്ന് കിവീസ്

അടുത്ത ലേഖനം
Show comments