Daily Horoscope
✕

ഒരു സെക്കന്‍ഡ് വൈകിയിരുന്നെങ്കില്‍ ബാറ്റ് കൊണ്ട് റിഷഭ് പന്ത് ദിനേശ് കാര്‍ത്തിക്കിന്റെ തലയില്‍ അടിച്ചേനെ ! (വീഡിയോ)

Webdunia
ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (20:39 IST)
ഡല്‍ഹി ക്യാപിറ്റല്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിനിടെയുണ്ടായ രസകരമായ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇപ്പോള്‍ രസകരമായ സംഭവമായാണ് ക്രിക്കറ്റ് ആരാധകര്‍ കാണുന്നതെങ്കിലും ഒന്നോ രണ്ടോ സെക്കന്‍ഡ് മാറിയിരുന്നെങ്കില്‍ സ്ഥിതി ഇങ്ങനെ ആകുമായിരുന്നില്ല ! 
 
ഡല്‍ഹി ക്യാപിറ്റല്‍സിന്റെ 17-ാം ഓവറിലാണ് സംഭവം. ഡല്‍ഹിക്ക് വേണ്ടി നായകന്‍ റിഷഭ് പന്ത് ബാറ്റ് ചെയ്യുന്നു. കൊല്‍ക്കത്തക്കായി വരുണ്‍ ചക്രവര്‍ത്തിയാണ് ബൗള്‍ ചെയ്യുന്നത്. മിഡ് വിക്കറ്റിനു മുകളിലൂടെ വരുണ്‍ ചക്രവര്‍ത്തിയുടെ ബോള്‍ കളിക്കാനാണ് റിഷഭ് പന്ത് ശ്രമിച്ചത്. എന്നാല്‍, ബോള്‍ ബാറ്റില്‍ തട്ടിയില്ല. പകരം പന്തിന്റെ ബാക്ക് ലെഗില്‍ ബോള്‍ കൊള്ളുകയായിരുന്നു. കാലില്‍ കൊണ്ട ബോള്‍ ബൗണ്‍സ് ചെയ്ത് സ്റ്റംപ്‌സിലേക്ക് പോകുന്നതായി കണ്ട റിഷഭ് പന്ത് തന്റെ സര്‍വ ശക്തിയുമെടുത്ത് ബാറ്റുകൊണ്ട് ആഞ്ഞടിക്കാന്‍ ശ്രമിച്ചു. ആ സമയത്താണ് പന്തെടുക്കാന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് മുന്നിലേക്ക് കയറിവന്നത്. തലനാരിഴയ്ക്ക് കാര്‍ത്തിക് രക്ഷപ്പെടുകയായിരുന്നു. ഇല്ലെങ്കില്‍ റിഷഭ് പന്തിന്റെ ബാറ്റ് കാര്‍ത്തിക്കിന്റെ ഹെല്‍മറ്റില്‍ ശക്തിയായി പതിക്കുമായിരുന്നു !
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നെറ്റ്‌സില്‍ വൈഭവ് മോന്‍ അടിയോടടി, സഞ്ജുവിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടോ?

ഒരൊറ്റ സെഞ്ചുറി, റാങ്കിങ്ങിൽ അടിച്ചുകയറി ശ്രേയസ്: ആദ്യ പത്തിൽ, സഞ്ജുവെല്ലാം ഏറെ പിന്നിൽ

ഐപിഎല്‍ കഴിഞ്ഞതും അവനെ ടീമില്‍ എടുക്കണമായിരുന്നു, ഭുവനേശ്വര്‍ കുമാറിന്റെ തിരിച്ചുവരവില്‍ സഞ്ജയ് മഞ്ജരേക്കര്‍

India vs West Indies, 2nd ODI: ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം ഇന്ന്

Kerala Blasters : കപ്പടിക്കും, കലിപ്പടക്കും; കേരള ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ ഉടമകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

പീഡനകേസിൽ 36 ദിവസം ജയിലിൽ, ജാമ്യത്തിലിറങ്ങി ആദ്യ രഞ്ജി മത്സരത്തിൽ സെഞ്ചുറി നേടി അഭിഷേക് പോറൽ

Australia vs South Africa: കളി കാണാൻ മറക്കണ്ട, ഇന്ന് ത്രില്ലർ; ഓസ്‌ട്രേലിയക്ക് ജയം ആറ് വിക്കറ്റ് അകലെ, ദക്ഷിണാഫ്രിക്ക വേണം 319 റൺസ്

വൈഭവിനെതിരെ പന്തെറിയാൻ കാത്തിരിക്കുന്നു: ലോക്കി ഫെർഗൂസൻ

പന്ത് ഫോറടിച്ചെന്ന വിചാരത്തിൽ ക്രീസിന് പുറത്ത് 'ഹാൻഡ്‌ഷേക്ക്': തിലക് വർമ പുറത്തായത് മണ്ടത്തരത്തിലൂടെ; കടുത്ത അതൃപ്തിയിൽ ഗൗതം ഗംഭീർ

'ഒന്ന് പേടിപ്പിച്ചു'; വെസ്റ്റ് ഇൻഡീസ് വീണത് 14 റൺസിന്, പരമ്പര 2-1

അടുത്ത ലേഖനം
Show comments