RCB vs LSG: അനായാസം ആർസിബി; പോയിന്റ് ടേബിളിൽ ഒന്നാമത്

ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായാണ് ആർസിബി ലഖ്‌നൗവിനെ തോൽപ്പിച്ചത്

WEBDUNIA
വ്യാഴം, 16 ഏപ്രില്‍ 2026 (07:48 IST)
RCB

RCB vs LSG: കുതിപ്പ് തുടർന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ അഞ്ച് വിക്കറ്റിനു തോൽപ്പിച്ച് സീസണിലെ നാലാം ജയം ആർസിബി സ്വന്തമാക്കി. അഞ്ച് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ രാജസ്ഥാൻ റോയൽസിനെതിരെ മാത്രമാണ് ആർസിബി തോൽവി വഴങ്ങിയിരിക്കുന്നത്. പോയിന്റ് ടേബിളിൽ ആർസിബി ഒന്നാം സ്ഥാനത്തേക്ക് എത്തി. 
 
ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായാണ് ആർസിബി ലഖ്‌നൗവിനെ തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 146 നു ഓൾഔട്ട് ആയി. മറുപടി ബാറ്റിങ്ങിൽ 29 പന്തുകളും അഞ്ച് വിക്കറ്റും ശേഷിക്കെ ആർസിബി ലക്ഷ്യം കണ്ടു. 
 
ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ വിരാട് കോലി ആർസിബിക്കായി 34 പന്തിൽ ആറ് ഫോറും ഒരു സിക്‌സും സഹിതം 49 റൺസ് നേടി ടോപ് സ്‌കോററായി. രജത് പാട്ടിദർ (13 പന്തിൽ 27), ജിതേഷ് ശർമ (ഒൻപത് പന്തിൽ 23), ടിം ഡേവിഡ് (എട്ട് പന്തിൽ പുറത്താകാതെ 14), റൊമാരിയോ ഷെപ്പേർഡ് (എട്ട് പന്തിൽ പുറത്താകാതെ 14) എന്നിവരും ആർസിബിക്കായി തിളങ്ങി. 
 
32 പന്തിൽ 40 റൺസ് നേടിയ മിച്ചൽ മാർഷ് ആണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറർ. മുകുൽ ചൗധരി (28 പന്തിൽ 39), ആയുഷ് ബദോനി (24 പന്തിൽ 38) എന്നിവരും ലഖ്‌നൗവിനായി തിളങ്ങി. ബെംഗളൂരുവിനായി റാഷിക് സലാം ദാർ നാല് ഓവറിൽ 24 വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ബുവനേശ്വർ കുമാറിനു മൂന്ന് വിക്കറ്റ്. ക്രുണാൽ പാണ്ഡ്യ രണ്ടും ജോഷ് ഹെയ്‌സൽവുഡ് ഒരു വിക്കറ്റും വീഴ്ത്തി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kane Williamson : ഒരു ഇതിഹാസം കൂടെ പടിയിറങ്ങുന്നു, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കെയ്ൻ വില്യംസൺ

പരിക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി, പ്രതിരോധം ശക്തമാക്കി അർജൻ്റീന

ബാബർ അസമും ഷഹീൻ അഫ്രിദിയും പുറത്ത്; ഏഷ്യൻ ഗെയിംസിനായി യുവസംഘത്തെ പ്രഖ്യാപിച്ച് പാകിസ്താൻ

ശ്രേയസ് ക്യാപ്റ്റനാകാതിരിക്കാൻ ഗംഭീർ ചരടുവലികൾ നടത്തി; റിപ്പോർട്ട്

സൂര്യകുമാറിനെ പുറത്താക്കാൻ സമ്മർദ്ദം ചെലുത്തിയത് ഗംഭീർ, ക്യാപ്റ്റൻ സ്ഥാനത്തേക്ക് നിർദേശിച്ചത് 2 പേരുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

മെസ്സിയാണ് മികച്ചവൻ, അംഗീകരിച്ച് മുന്നോട്ട് പോകു, ഹാട്രിക് നേട്ടത്തിൽ താരത്തെ പുകഴ്ത്തി റൊണാൾഡോ നസാരിയോ

തുടർച്ചയായി 10 പ്രധാന ടൂർണമെന്റ് മത്സരങ്ങളിൽ ഗോളില്ല, എംബാപ്പെയും മെസ്സിയും തകർക്കുമ്പോൾ റൊണാൾഡോയ്ക്ക് നിരാശ!

Shubman Gill: 'കോലി പോയാൽ ആരാകും മൂന്നാമൻ'; താൻ തന്നെയെന്ന് സൂചന നൽകി ഗിൽ

ഇതിലും നല്ല ചാൻസ് എങ്ങനെ കിട്ടും? ഗോളടിക്കാൻ മറന്ന് റൊണാൾഡോ, സഹതാരം കലിപ്പിൽ

England vs Croatia: 'ഇത്തവണ കപ്പ് വീട്ടിലേക്ക് തന്നെ'; ക്രൊയേഷ്യയെ പഞ്ഞിക്കിട്ട് ഇംഗ്ലണ്ട്

അടുത്ത ലേഖനം
Show comments